ആറ്റിങ്ങൽ∙ കുച്ചിപ്പുടി വേദിയിൽ നിരത്തിയ പലകയിൽ കാലുടക്കി വീണ് 2 മത്സരാർഥികൾക്ക് സാരമായി പരുക്കേറ്റു. ഇതോടെ കാണികൾ വേദിയിലേക്ക് ഇരച്ചു കയറി മത്സരം നിർത്തിവയ്പിച്ചു. നെടുമങ്ങാട് ദർശന സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥി വൈഗ സനലിനാണു പരുക്കേറ്റത്.
ഊരൂട്ടമ്പലം സ്കൂളിലെ ഹർഷയാണ് നൃത്തത്തിനിടയിൽ വീണ മറ്റൊരാൾ. ഗവ.
ബോയ്സ് സ്കൂളിൽ താൽക്കാലികമായി നിർമിച്ച വേദിയിൽ ഇന്നലെ വൈകിട്ട് 6.30ന് ആയിരുന്നു സംഭവം.
ഹർഷയാണ് ആദ്യം വീണത്. ബന്ധുക്കളും അധ്യാപകരും ചേർന്ന് കുട്ടിയെ എടുത്തു കൊണ്ടു പോവുകയായിരുന്നു. ഹർഷയ്ക്ക് വീണ്ടും അവസരം നൽകാമെന്ന് അറിയിച്ച ശേഷം വൈഗയെ വേദിയിലേക്ക് വിളിച്ചു. നൃത്തം പകുതി പിന്നിട്ടപ്പോൾ പലകയിൽ കാൽ മടങ്ങി വൈഗയും കമഴ്ന്നു വീണു.
ഇതോടെ കാണികൾ പ്രതിഷേധിക്കുകയായിരുന്നു.
മോഹിനിയാട്ടം നടക്കുമ്പോഴും ഇതേ പ്രശ്നം ഉണ്ടായെന്ന് ഹർഷ സംഘാടകരെ അറിയിച്ചു. പലകയിൽ കുഴിയുണ്ടെന്ന പരാതിയെ തുടർന്ന് ബുധൻ രാത്രി നടത്താനിരുന്ന ഭരതനാട്യ മത്സരം മറ്റൊരു വേദിയിലേക്കു മാറ്റിയിരുന്നു.
ഇന്നലെ രാവിലെ പലകകൾ മാറ്റിയ ശേഷമാണ് മത്സരം തുടങ്ങിയതെന്നായിരുന്നു സംഘാടകരുടെ വാദം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

