മുംബൈ-ഐശ്വര്യറായിയുടെയും അഭിഷേക് ബച്ചന്റെയും വേര്‍പിരിയലാണ് ബോളിവുഡിലെ ചൂട് വാര്‍ത്ത. ഇരുവരും വേര്‍പിരിയാന്‍ ഒരുങ്ങുന്നു എന്നായിരുന്നു ഇതുവരെ പ്രചരിച്ചിരുന്നത്.
എന്നാല്‍ ഇരുവരും വേര്‍പിരിഞ്ഞുവെന്ന് ഉറപ്പിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ. കഴിഞ്ഞ ദിവസം അഭിഷേക് ബച്ചന് പങ്കെടുത്ത ഒരു പരിപാടിയിലെ ചിത്രങ്ങളാണ് തെളിവായി നിരത്തുന്നത്.
ചിത്രങ്ങളില്‍ അഭിഷേക് വിവാഹമോതിരം ധരിച്ചിട്ടില്ല. എപ്പോഴും വിവാഹമോതിരം ധരിക്കുന്നതാണ് അഭിഷേകിന്റെ ശീലം.
അഭിഷേക് വിവാഹമോതിരം ഊരിവച്ച് വന്നതോടെ ഇരുവരും വേര്‍പിരിഞ്ഞെന്ന് ആരാധകര്‍ ഉറപ്പിക്കുന്നു. ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field) അഭിഷേകിന്റെ സഹോദരി ശ്വേത ഭര്‍ത്താവുമായി പിരിഞ്ഞാണ് കഴിയുന്നത്.
എന്നാല്‍ വിവാഹമോചനം നേടിയിട്ടില്ല. സമാന രീതിയിലാണ് അഭിഷേകും ഐശ്വര്യയും എന്നും സോഷ്യല്‍ മീഡിയ കണ്ടെത്തുന്നു.
കുറച്ചു നാളുകളായി ഐശ്വര്യയും ബച്ചന് കുടുംബവും തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ബച്ചന് കുടുംബം താമസിക്കുന്ന പ്രതീക്ഷ എന്ന വീട് ഐശ്വര്യ സ്വന്തമാക്കാന്‍ ആഗ്രഹിച്ചുവത്രേ.
എന്നാല്‍ വീട് ശ്വേതയ്ക്ക് നല്‍കാനാണ് ബച്ചന്റെ തീരുമാനം. ബച്ചന് കുടുംബത്തില്‍ നിന്നു ഐശ്വര്യ അകന്നുവെന്നും ഇപ്പോള്‍ തന്റെ കുടുംബത്തിനൊപ്പമാണ് കഴിയുന്നതന്നും റിപ്പോര്‍ട്ടുകളുണ്ട്.
അടുത്തിടെ പാരീസ് ഫാഷന്‍ വീക്കില്‍ ശ്വേതയും ജയയും ഐശ്വര്യയെയും ആരാധ്യയെയും അവഗണിച്ചെന്ന് സോഷ്യല്‍ മീഡിയ കണ്ടെത്തിയിരുന്നു.
(function(d, s, id) {
var js, fjs = d.getElementsByTagName(s)[0];
if (d.getElementById(id)) return;
js = d.createElement(s); js.id = id;
js.src = 'https://connect.facebook.net/en_US/sdk.js#xfbml=1&version=v2.12&appId=429047287555319&autoLogAppEvents=1';
fjs.parentNode.insertBefore(js, fjs);
}(document, 'script', 'facebook-jssdk'));
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

