പഞ്ചാബിലെ സരായ് ബഞ്ചാര റെയിൽവേ സ്റ്റേഷന് സമീപം പാസഞ്ചർ ട്രെയിനിന് തീപിടിച്ചു. അമൃത്സർ കർമഭൂമി എക്സ്പ്രസിലാണ് അപകടമുണ്ടായത്.
കർമഭൂമി എക്സ്പ്രസിന്റെ എൻജിനിൽ നിന്നുള്ള അഞ്ചാമത്തെ കോച്ചിലാണ് ആദ്യം തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകട
കാരണമെന്നാണ് പ്രഥമിക നിഗമനം. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.
കൂടാതെ, തീവണ്ടിയിലെ പാൻട്രിയിൽ നിന്നാണ് തീ പടർന്നതെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. തീയും കനത്ത പുകയും ഉയരുന്നതിനിടെ ഭയചകിതരായ യാത്രക്കാർ കോച്ചുകളിൽ നിന്ന് പുറത്തേക്ക് ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
സംഭവത്തിൽ ആളപായമോ പരുക്കോ ഉണ്ടായതുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.
വിവരം അറിഞ്ഞ ഉടൻ തന്നെ റെയിൽവേ ഉദ്യോഗസ്ഥരും പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി ആവശ്യമായ രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. തീ പൂർണ്ണമായും നിയന്ത്രണ വിധേയമാക്കാനുള്ള തീവ്രശ്രമത്തിലാണ് അധികൃതർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

