നൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെ ഗൂഗിൾ പിക്സൽ ബഡ്സ് ഉപയോഗം കൂടുതൽ ലളിതമാകുന്നു. സോഫ്റ്റ്വെയർ അപ്ഡേറ്റിലൂടെ എത്തിയ പുതിയ ജെമിനി കമാൻഡുകൾ ഉപയോക്താക്കൾക്ക് വലിയ രീതിയിൽ സമയം ലാഭിക്കാൻ സഹായിക്കുന്നുണ്ട്.
ഫോൺ പുറത്തെടുത്ത് ആപ്പ് തുറക്കാതെ തന്നെ ശബ്ദനിയന്ത്രണം അടക്കമുള്ള കാര്യങ്ങൾ നിയന്ത്രിക്കാൻ സാധിക്കുമെന്നതാണ് പ്രധാന സവിശേഷത. സോഫ്റ്റ്വെയർ വേർഷൻ 6.144 അപ്ഡേറ്റിലൂടെയാണ് പിക്സൽ ബഡ്സ് പ്രോ 2, ബഡ്സ് 2a എന്നീ ഡിവൈസുകളിൽ പുതിയ ഫീച്ചറുകൾ ലഭ്യമായി തുടങ്ങിയത്.
റൈറ്റ് ഇയർബഡിൽ തൊട്ട് പിടിച്ച് ജെമിനി ആക്ടിവേറ്റ് ചെയ്യാൻ കഴിയുന്ന രീതിയിലാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നത്. ഇതിലൂടെ നോയ്സ് കാൻസലേഷൻ നിയന്ത്രിക്കാനും, ഇക്വലൈസർ മാറ്റാനും, സംഭാഷണ തിരിച്ചറിയൽ സംവിധാനം (conversation detection) ഓൺ/ഓഫ് ചെയ്യാനും സാധിക്കും.
“change the equalizer mode to heavy bass” പോലുള്ള വോയ്സ് കമാൻഡുകൾ നൽകി ആപ്പ് തുറക്കാതെ തന്നെ ക്രമീകരണങ്ങൾ മാറ്റാൻ സാധിക്കുമെന്ന് ഉപയോക്താക്കൾ വ്യക്തമാക്കുന്നു. എന്നാൽ സ്പേഷ്യൽ ഓഡിയോ നിയന്ത്രണങ്ങൾ, ഹെഡ് ട്രാക്കിംഗ്, ലൈവ് ട്രാൻസ്ലേറ്റ് മോഡ് എന്നിവയ്ക്ക് ഈ വോയ്സ് കമാൻഡുകൾ ഇപ്പോഴും ലഭ്യമല്ല.
ഈ പുതിയ ഫീച്ചറുകൾ ഉപയോഗിക്കുന്നതിനായി പിക്സൽ ബഡ്സ് ആപ്പിലെ More settings > Firmware update വഴി വേർഷൻ 6.144 ലേക്ക് അപ്ഡേറ്റ് ചെയ്യേണ്ടതാണ്. തുടർന്ന് താഴെ പറയുന്ന കമാൻഡുകൾ ഉപയോഗിക്കാവുന്നതാണ്:
* “Turn on noise cancellation.”
* “Turn off transparency mode.”
* “Is conversation detection on?”
* “Turn off conversation detection.”
* “Set the equalizer mode to balanced (or default, heavy bass, light bass, clarity, and vocal boost).”
* “Change the equalizer preset to vocal boost (or any other preset above).”
* “What’s the equalizer mode?”
* “Are touch controls on?”
കൂടാതെ, പിക്സൽ വാച്ച് ഉടമകൾക്കായി പുതിയൊരു ബെഡ്ടൈം ഓപ്ഷനും ഈ അപ്ഡേറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ബെഡ്ടൈം മോഡ് ആക്ടീവായിരിക്കുമ്പോൾ ഇയർബഡുകളുടെ ടച്ച് കൺട്രോളുകൾ ഡിസേബിൾ ചെയ്യാനും കുറഞ്ഞ ബാറ്ററി മുന്നറിയിപ്പുകൾ മ്യൂട്ട് ചെയ്യാനും ഇതിലൂടെ സാധിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

