ശബരിമല, മാളികപ്പുറം മേല്ശാന്തി നിയമനവുമായി ബന്ധപ്പെട്ട അഭിമുഖ പ്രക്രിയയില് നിര്ണായക ഇടപെടലുമായി ഹൈക്കോടതി.
ദേവസ്വം ബോര്ഡ് അപേക്ഷ നിരസിച്ച രണ്ടുപേരെക്കൂടി അഭിമുഖത്തില് ഉള്പ്പെടുത്തണമെന്നാണ് കോടതിയുടെ കര്ശന നിര്ദ്ദേശം. രാമന് നമ്പൂതിരി, വിഷ്ണു നമ്പൂതിരി എന്നിവരെയാണ് അഭിമുഖത്തില് പങ്കെടുപ്പിക്കേണ്ടത്.
ഇത് സംബന്ധിച്ച് ബുധനാഴ്ച തന്നെ അഭിമുഖം നടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്. അതേസമയം, തിരുവിതാംകൂര് ദേവസ്വം ബോര്ഡ് ചരിത്രത്തില് ആദ്യമായി ശബരിമല, മാളികപ്പുറം മേല്ശാന്തിമാരെ നിശ്ചയിക്കുന്നതിനുള്ള അന്തിമ പട്ടികയിലുണ്ടായിരുന്ന അഞ്ചുപേരും അഭിമുഖത്തില് മികച്ച വിജയം കൈവരിച്ചു.
നറുക്കെടുപ്പിന് യോഗ്യത നേടുകയാണ് ഇവര് ചെയ്തത്. ദേവസ്വം ബോര്ഡ് ആസ്ഥാനത്ത് നടത്തിയ മികവ് പരിശോധനയിലാണ് അഞ്ചുപേരും അറുപത് ശതമാനത്തിലേറെ മാര്ക്ക് കരസ്ഥമാക്കിയത്.
ഇതോടെ ഇവര് നറുക്കെടുപ്പില് പങ്കെടുക്കാന് അര്ഹത നേടുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

