ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രക്ഷോഭവുമായി കോൺഗ്രസ് രംഗത്ത്. ഇതിന്റെ ഭാഗമായി ‘വോട്ട് ബച്ചാവോ ദേശ് ബാച്ചാവോ’ ക്യാമ്പയിന് ശനിയാഴ്ച തുടക്കമാകും.
വരും ദിവസങ്ങളിൽ പ്രതിഷേധ പരിപാടികൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി നവംബർ 1-ന് ഡൽഹി രാംലീലാ മൈതാനത്ത് വിപുലമായ മഹാറാലി സംഘടിപ്പിക്കുമെന്നും പാർട്ടി നേതൃത്വം അറിയിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്ക് എതിരായ വിജിലൻസ് കേസുകളുടെ തുടർന്നുള്ള അന്വേഷണം കോൺഗ്രസ് ഹൈക്കമാൻഡിന്റെ കൃത്യമായ നിർദ്ദേശപ്രകാരമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി വ്യക്തമാക്കി.
ഗ്യാനേഷ് കുമാറിനെതിരെ നിലവിൽ മൂന്ന് വിജിലൻസ് കേസുകളാണ് നിലവിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

