എസ്എഫ്ഐ ജില്ലാ സെക്രട്ടറിയെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയ കന്റോണ്‍മെന്റ് എസ്ഐക്കും, ചട്ടവിരുദ്ധമായി ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ച സിഐക്കും എതിരെ അച്ചടക്ക നടപടി ഉറപ്പായി. സംഭവവുമായി ബന്ധപ്പെട്ട് എസ്ഐ ജി ഗോകുലിനോടും സിഐ സതീഷിനോടും സിറ്റി പൊലീസ് കമ്മീഷണര്‍ ഔദ്യോഗികമായി വിശദീകരണം തേടിയിട്ടുണ്ട്.
തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് ഈ നടപടികള്‍. എസ്ഐ ഗോകുല്‍ ഫോണിലൂടെ ഭീഷണി മുഴക്കിയത് ഗുരുതരമായ വീഴ്ചയാണെന്നും, സിഐ സതീഷിന്റേത് സേനാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായ ഫേസ്ബുക്ക് പോസ്റ്റാണെന്നും പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചതായി വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഔദ്യോഗിക നടപടികളിലേക്ക് കടക്കുന്നതിന് മുന്നോടിയായി വിശദീകരണം തേടിയിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

