പയ്യന്നൂർ ടൗണിലെ കേളോത്ത് – തായിനേരി ലിങ്ക് റോഡിൽ സ്ഥിതി ചെയ്യുന്ന ബിഎസ്എൻഎൽ കെട്ടിടം യാതൊരുവിധ ഉപയോഗവുമില്ലാതെ നശിച്ചുപോകുന്നു. ടെലികോം ഡിപ്പാർട്ട്മെന്റ് ബിഎസ്എൻഎൽ ആയി രൂപാന്തരപ്പെട്ടതിന് ശേഷമുള്ള കഴിഞ്ഞ 20 വർഷമായി ഈ കെട്ടിടം പൂർണ്ണമായും അടഞ്ഞുകിടക്കുകയാണ്.
ബിഎസ്എൻഎൽ ഇന്റർനെറ്റ് സംവിധാനത്തിൽ നിന്ന് കോയാക്സിൽ കേബിൾ ഒഴിവാക്കിയതോടെയാണ് ഇവിടെ ഓഫീസിന്റെ പ്രവർത്തനങ്ങൾ പൂർണ്ണമായി നിലച്ചത്. എങ്കിലും, ഒരു എൻജിനീയറുടെ നേതൃത്വത്തിൽ കുറച്ചുകാലം കൂടി ഓഫീസിന്റെ പ്രവർത്തനങ്ങൾ ഇവിടെ തുടർന്നുപോന്നിരുന്നു.
കാടുകയറി നശിച്ച നിലയിലുള്ള കെട്ടിട പരിസരത്ത് ഇഴജന്തുക്കളുടെ ശല്യം രൂക്ഷമായതിനെത്തുടർന്ന് പ്രദേശവാസികൾ അധികാരികൾക്ക് പരാതി നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ കെട്ടിടത്തിന്റെ മതിൽ പുതുക്കിപ്പണിതിട്ടുണ്ട്. അതേസമയം, ആവശ്യമായ സ്ഥലം ലഭ്യമാക്കുകയാണെങ്കിൽ പയ്യന്നൂരിൽ പുതിയ ഐബി ഓഫീസ് അനുവദിക്കാമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു.
ഈ പ്രഖ്യാപനം യാഥാർത്ഥ്യമായാൽ നാളുകളായി ഉപേക്ഷിക്കപ്പെട്ടു കിടക്കുന്ന ഈ കെട്ടിടം നവീകരിച്ച് ഐബി ഓഫീസായി ഉപയോഗിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

