തിരുവനന്തപുരം: കാന്തപുരത്തിന്റെ വിവാദ പ്രസ്താവന തള്ളി പാളയം ഇമാം വി.പി. സുഹൈബ് മൗലവി രംഗത്ത്.
ജാതി-മത വ്യത്യാസമില്ലാതെ സ്ത്രീകള്‍ പൊതുരംഗത്തേക്ക് മുന്നോട്ടുവരുന്ന കാലഘട്ടമാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയുടെ നിലപാട് തികച്ചും ശരിയാണെന്നും വി.പി.
സുഹൈബ് മൗലവി വ്യക്തമാക്കി. ഇസ്ലാമിക ചരിത്രത്തെക്കുറിച്ച് സംസാരിക്കവെ, സ്ത്രീകള്‍ക്ക് സമൂഹത്തിൽ വലിയ തോതിലുള്ള സാധ്യതകളും പങ്കാളിത്തവും ഉണ്ടായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.
“നമ്മള് മനസിലാക്കുന്നതനുസരിച്ച് ഇസ്ലാമിക ചരിത്രത്തില്‍ ഒരുപാട് സാധ്യതകള്‍ മുസ്ലീം സ്ത്രീക്ക് ഉണ്ട്. സമൂഹത്തില്‍ അവരുടെ സാന്നിധ്യമുണ്ടെന്ന് തെളിയിക്കുന്ന ഒരുപാട് ഇസ്ലാമിക ചരിത്രത്തിലുണ്ട്.
അങ്ങനെയൊരു ചരിത്രം മുന്നിലുള്ളപ്പോള്‍ ഒരു മതത്തിന്റെ പേര് പറഞ്ഞുകൊണ്ട്, ഒരു ഗ്രന്ഥത്തിന്റെ പേര് പറഞ്ഞുകൊണ്ട്” തുടങ്ങിയ കാര്യങ്ങളിൽ നിലപാട് വ്യക്തമാക്കിയാണ് ഇമാം പ്രതികരിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

