കണ്ണൂരിൽ വീണാ ജോർജിനെ കെഎസ്യു പ്രവർത്തകർ ആക്രമിച്ചെന്ന കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ ആദ്യയോഗം ഇന്ന് ചേരും. കെഎപി നാലാം ബറ്റാലിയന്റെ ആസ്ഥാനമായ കണ്ണൂരിലെ ധർമ്മശാലയിൽ വൈകീട്ട് നാല് മണിക്കാണ് നിർണ്ണായക യോഗം നിശ്ചയിച്ചിരിക്കുന്നത്.
കെഎപി നാലാം ബറ്റാലിയൻ കമാൻഡന്റ് യു. പ്രേമന്റെ നേതൃത്വത്തിലാണ് ഈ കേസിന്റെ അന്വേഷണ പുരോഗതി വിലയിരുത്തുന്നത്.
കണ്ണൂർ എസിപി എം.പി. ആസാദ്, റെയിൽവേ സിഐ ജി.എസ്.
സജി എന്നിവരുൾപ്പെടെ ആകെ 8 പേരാണ് ഔദ്യോഗിക അന്വേഷണ സംഘത്തിലുള്ളത്. ഫെബ്രുവരി 25നായിരുന്നു കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് വീണാ ജോർജിനെ കെഎസ്യു പ്രവർത്തകർ കരിങ്കൊടി കാണിച്ചത്.
മാരകായുധങ്ങളുമായെത്തി മന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന ഗൺമാന്റെ പരാതിയിൽ കെഎസ്യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി. അതുൽ ഉൾപ്പെടെ 5 പേർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിരുന്നു.
പിന്നീട് ഈ വകുപ്പുകൾ ഒഴിവാക്കിക്കൊണ്ടാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കേസിന്റെ തുടർനടപടികളുടെ ഭാഗമായി മന്ത്രിയുടേയും ഗൺമാന്റേയും മൊഴികൾ പുതിയ അന്വേഷണസംഘം വീണ്ടും രേഖപ്പെടുത്തും.
അതേസമയം, കെഎസ്യു പ്രവർത്തകർക്കെതിരെ വധശ്രമം ചുമത്തിയതിൽ ഉന്നത തലത്തിലുള്ള ഗൂഡാലോചന നടന്നിട്ടുണ്ടെന്ന ഗുരുതര ആരോപണവുമായി കെഎസ്യു രംഗത്തു വന്നിരുന്നു. ഈ ആരോപണത്തിലും പുതിയ സംഘം സമഗ്രമായ അന്വേഷണം നടത്തുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

