തൃശൂർ: കയ്പമംഗലം മേഖലയിൽ ദേശീയപാതയിൽ ഉണ്ടായ വാഹനാപകടത്തിന് കാരണം ആവശ്യമായ സൂചനാ ബോർഡുകളുടെ അഭാവമാണെന്ന് പ്രദേശവാസികൾ. ദേശീയപാതയോരത്ത് യാതൊരുവിധ മുൻകരുതലുകളുമില്ലാതെ അലക്ഷ്യമായി നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു.
അപകടത്തെ തുടർന്ന് തകർന്ന കാറിനുള്ളിൽ കുടുങ്ങിയ യാത്രാക്കാരെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അപകടത്തിന് പിന്നാലെ ലോറിയുടെ ഡ്രൈവർ സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു.
സംഭവസ്ഥലത്ത് മൂന്ന് ലോറികൾ ഒന്നിനുപുറകെ ഒന്നായി അടുപ്പിച്ച് നിർത്തിയിട്ടിരുന്നുവെന്നാണ് നാട്ടുകാരുടെ പ്രതികരണം. ഇടതുവശത്തേക്കുള്ള സിഗ്നൽ ബോർഡ് പൂർണ്ണമായും മറച്ചുകൊണ്ടാണ് ലോറികൾ ഇവിടെ പാർക്ക് ചെയ്തിരുന്നത്.
ലോറി ജീവനക്കാർ വാഹനം നിർത്തിയിട്ട് ഉറങ്ങുകയായിരുന്ന സമയത്താണ് കാർ നിയന്ത്രണം വിട്ട് ഇതിലേക്ക് ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും ലോറിക്കടിയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.
പിന്നീട് ലോറി അൽപ്പം മുന്നോട്ട് നീക്കിയ ശേഷമാണ് കാർ പുറത്തേക്ക് എടുത്തുമാറ്റിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

