കൊല്ലം ജില്ലയിലെ പരവൂർ നെടുങ്ങോലത്ത് പുരുഷന്റേതെന്ന് സംശയിക്കുന്ന മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി. പോളച്ചിറ പമ്പ് ഹൗസിനു സമീപം ആൾപ്പാർപ്പില്ലാത്ത ഒഴിഞ്ഞ പ്രദേശത്തെ മരത്തിന് അടുത്തുനിന്നാണ് ഏകദേശം രണ്ട് മാസത്തിലധികം പഴക്കമുള്ള അസ്ഥികൂട
ഭാഗങ്ങൾ പൊലീസ് കണ്ടെത്തിയത്. പൂർണ്ണമായും ജീർണിച്ച നിലയിലുള്ള മൃതദേഹത്തോടൊപ്പം സമീപത്തുനിന്ന് വസ്ത്രങ്ങളും കണ്ടെടുത്തിട്ടുണ്ട്.
മരത്തിൽ തൂങ്ങിമരിച്ചതാണോ എന്ന സംശയമാണ് പ്രാഥമിക അന്വേഷണത്തിൽ പൊലീസിനുള്ളത്. എന്നാൽ, മരണപ്പെട്ടയാളെ സംബന്ധിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.
സമഗ്രമായ ശാസ്ത്രീയ പരിശോധനകൾക്ക് ശേഷം മാത്രമേ ഈ വിഷയത്തിൽ കൂടുതൽ വ്യക്തത കൈവരിക്കാൻ സാധിക്കൂ എന്ന് പൊലീസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് മറ്റൊരു സംഭവവും അന്വേഷണ സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
രണ്ട് മാസം മുമ്പ് ഈ പ്രദേശത്തുനിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു ഇരുചക്ര വാഹനം കണ്ടെത്തിയിരുന്നു.
ചാത്തന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പോക്സോ കേസ് പ്രതിയാണ് ഈ വാഹനത്തിന്റെ ഉടമ എന്ന നിഗമനത്തിലായിരുന്നു അന്വേഷണം. എങ്കിലും ഇയാളെ കണ്ടെത്താൻ ഇതുവരെ പൊലീസിന് സാധിച്ചിരുന്നില്ല.
നിലവിൽ കണ്ടെടുത്ത മൃതദേഹം ഈ വ്യക്തിയുടേതാണോ എന്ന സംശയവും പൊലീസ് പരിശോധിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

