കൊല്ലം: പുനലൂർ താലൂക്ക് ആശുപത്രിയ്ക്കുള്ളിൽ വെച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരന് സ്വീകരണം നൽകിയ സംഭവത്തിൽ ഔദ്യോഗിക നിലപാട് അറിയിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ രംഗത്ത്. ആശുപത്രിയിൽ രോഗികൾക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളിൽ മന്ത്രി മറുപടി പറയണമെന്നാണ് സംഘടനയുടെ ആവശ്യം.
ഡിവൈഎഫ്ഐയുടെ ‘പൊതിച്ചോർ’ വിതരണ പദ്ധതിയെ മുൻപ് വിമർശിച്ചയാളാണ് കെ മുരളീധരൻ. എന്നാൽ അതേ മുരളീധരൻ സ്വന്തം അനുയായികളെ കൂട്ടി ആശുപത്രിക്ക് അകത്ത് മുദ്രാവാക്യം വിളിപ്പിച്ച് ആഹ്ളാദം കൊള്ളുകയായിരുന്നുവെന്ന് ഡിവൈഎഫ്ഐ കുറ്റപ്പെടുത്തി.
രോഗികൾ വിശ്രമിക്കുന്ന ഇടങ്ങളിൽ ഇത്തരം രാഷ്ട്രീയ മുദ്രാവാക്യങ്ങൾ മുഴങ്ങിക്കേൾക്കണമെന്ന് ആരോഗ്യ മന്ത്രി ആഗ്രഹിച്ചത് അവരുടെ അല്പത്തരമാണ് കാണിക്കുന്നതെന്ന് സംഘടന വിമർശിച്ചു. കേരളത്തിന്റെ ആരോഗ്യരംഗത്തെ മാതൃകാപരമായ പ്രവർത്തനങ്ങളെ ഇത് പരിഹാസ്യമാക്കുകയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ എസ് ആർ അരുൺ ബാബു വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ആശുപത്രി സന്ദർശിക്കാനെത്തിയ ആരോഗ്യ മന്ത്രിയെ എൻജിഒ അസോസിയേഷന്റെ നേതൃത്വത്തിൽ കൊടികളേന്തി മുദ്രാവാക്യം മുഴക്കിയാണ് സ്വീകരിച്ചത്. സർക്കാർ ആശുപത്രികളിൽ രാഷ്ട്രീയ കൊടികളോ കൊടിതോരണങ്ങളോ ഉപയോഗിച്ചുള്ള പ്രചാരണങ്ങൾ പാടില്ലെന്ന മുൻ ഉത്തരവും താക്കീതും നിലനിൽക്കെയാണ് മന്ത്രി നേരിട്ട് ഈ സ്വീകരണം ഏറ്റുവാങ്ങിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

