വർഷകാല സമ്മേളനത്തിന്റെ പതിമൂന്നാം ദിവസവും പാർലമെന്റിൽ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധം തുടരുന്നു. അയോധ്യ സംഭാവന കൊള്ള, വിദ്യാർത്ഥികൾക്കെതിരായ പൊലീസ് അതിക്രമം, ഈ വിഷയത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവന തുടങ്ങിയ വിവിധ വിഷയങ്ങൾ ഉന്നയിച്ചാണ് ഇരുസഭകളിലും പ്രതിപക്ഷം ബഹളം വെച്ചത്.
പ്രതിഷേധങ്ങളെ തുടർന്ന് നടപടികൾ സ്തംഭിച്ച സാഹചര്യത്തിൽ, പ്രശ്നപരിഹാരത്തിനായി പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തിയെങ്കിലും ഇത് പരാജയപ്പെടുകയാണുണ്ടായത്. തുടർന്ന് പ്രതിസന്ധി തുടരുന്നതിനിടയിൽ, പാർലമെന്റ് വളപ്പിൽ ഇന്ത്യ സഖ്യം എം.പിമാരുടെ നേതൃത്വത്തിൽ പ്രത്യേക പ്രതിഷേധ മാർച്ചും സംഘടിപ്പിക്കുകയുണ്ടായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

