രാജ്യത്തെ പ്രവേശന പരീക്ഷാ രംഗത്ത് നിർണായക മാറ്റങ്ങളുമായി കേന്ദ്ര സർക്കാർ രംഗത്ത്. ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി (NEET-UG) രണ്ട് ഘട്ടങ്ങളിലായി നടത്തുന്നതും കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷാ (CBT) രീതിയിലേക്ക് മാറ്റുന്നതും സർക്കാരിന്റെ സജീവ പരിഗണനയിലാണുള്ളത്.
എൻജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ മാതൃകയിൽ പരീക്ഷ നടപ്പാക്കാനാണ് ആലോചിക്കുന്നത്. വിഷയത്തിൽ വിദഗ്ധ സമിതിയുടെ അന്തിമ റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ ഉണ്ടാകും.
നിലവിലുള്ള ഒഎംആർ (OMR) ഷീറ്റ് രീതി ഒഴിവാക്കി പകരം കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷാ സംവിധാനം കൊണ്ടുവരുന്നതാണ് പ്രധാന നിർദ്ദേശം. ചോദ്യപേപ്പർ ചോർച്ചയും ഒഎംആർ മൂല്യനിർണ്ണയത്തിലെ ക്രമക്കേടുകളും പൂർണ്ണമായി തടയുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
വർഷത്തിൽ ഒരു തവണ മാത്രം നടത്തുന്ന പരീക്ഷയ്ക്ക് പകരം വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദം ലഘൂകരിക്കുന്നതിനായി രണ്ട് അവസരങ്ങൾ നൽകുന്ന കാര്യവും നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (NTA) പരിഗണനയിലുണ്ട്. പരീക്ഷാ നടത്തിപ്പിലെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ.
കെ. രാധാകൃഷ്ണൻ അധ്യക്ഷനായ ഉന്നതതല വിദഗ്ധ സമിതി കേന്ദ്ര സർക്കാരിന് ഔദ്യോഗികമായി റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
നൂറിലധികം ശുപാർശകൾ അടങ്ങിയ ഈ റിപ്പോർട്ടിലാണ് സിബിടി രീതിയും ഘട്ടം ഘട്ടമായുള്ള മാറ്റങ്ങളും സമിതി മുന്നോട്ടുവെച്ചിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട
നിയമനടപടികൾ സുപ്രീം കോടതിയുടെ പരിഗണനയിലുണ്ടെന്ന വിവരവും എൻ.ടി.എ കോടതിയെ അറിയിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

