ജീവിതസാഹചര്യങ്ങൾ പലപ്പോഴും അപ്രതീക്ഷിതമായ തീരുമാനങ്ങളിലേക്ക് നമ്മെ നിർബന്ധിതരാക്കാറുണ്ട്. അത്തരം തീരുമാനങ്ങൾ വരുത്തിവെക്കുന്ന സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ച് പൂനെയിൽ ഓപ്പറേഷൻസ് മാനേജരായി ജോലി ചെയ്യുന്ന വിവേക് സമൂഹമാധ്യമമായ ലിങ്ക്ഡ്ഇന്നിൽ പങ്കുവെച്ച കുറിപ്പ് ഇപ്പോൾ ശ്രദ്ധേയമാവുകയാണ്.
അച്ഛന്റെ അടിയന്തര ശസ്ത്രക്രിയയ്ക്കായി വായ്പ എടുത്തതോടെ താൻ 15 ലക്ഷം രൂപയുടെ കടക്കെണിയിലായ അനുഭവമാണ് അദ്ദേഹം വിശദീകരിക്കുന്നത്. തുടക്കത്തിൽ കൃത്യമായ സാമ്പത്തിക ആസൂത്രണത്തോടെ ജീവിച്ചിരുന്ന വ്യക്തിയായിരുന്നു താനെന്ന് വിവേക് വ്യക്തമാക്കുന്നു.
മൂന്ന് വർഷം മുമ്പ് 90,000 രൂപ വരുമാനമുണ്ടായിരുന്നപ്പോൾ അത്യാവശ്യ ചെലവുകൾക്ക് 82,000 രൂപയാണ് വിനിയോഗിച്ചിരുന്നത്. എന്നാൽ അച്ഛന്റെ ചികിത്സയ്ക്കായി 14 ശതമാനം പലിശ നിരക്കിൽ 5 ലക്ഷം രൂപയുടെ വ്യക്തിഗത വായ്പ എടുത്തതോടെ സ്ഥിതി മാറി.
ഇതിന്റെ പ്രതിമാസ തിരിച്ചടവ് 13,663 രൂപയായിരുന്നു. ഇതോടെ ചെലവുകൾ 96,000 രൂപയായി വർധിക്കുകയും വരുമാനത്തെക്കാൾ അധികം ചെലവ് വരികയും ചെയ്ത സാഹചര്യമുണ്ടായി.
ദൈനംദിന ചെലവുകൾക്കായി ക്രെഡിറ്റ് കാർഡുകളെ ആശ്രയിക്കേണ്ടി വന്നത് പ്രതിസന്ധി രൂക്ഷമാക്കി. “ഒരു വർഷത്തിനുള്ളിൽ ആ ബാലൻസ് 4 ലക്ഷം രൂപയിലെത്തി, 40 % പലിശയ്ക്ക് 20,000 രൂപ കുറഞ്ഞ തിരിച്ചടവ്.” ഈ ബാധ്യത ഒഴിവാക്കാൻ 18 ശതമാനം പലിശയിൽ 6 ലക്ഷം രൂപയുടെ മറ്റൊരു വായ്പ കൂടി അദ്ദേഹം എടുത്തു.
ഇതിന്റെ ഇഎംഐ 17,625 രൂപയായും ഉയർന്നു. തുടർന്നുള്ള രണ്ട് വർഷങ്ങളിൽ പഴയ വായ്പകൾ തിരിച്ചടയ്ക്കാൻ പുതിയവ എടുക്കുന്ന പതിവ് രീതി അദ്ദേഹത്തിന്റെ സാമ്പത്തിക അടിത്തറ തകർത്തു.
നിലവിൽ മൊത്തം കടം 15 ലക്ഷം രൂപയായി വർധിച്ചിരിക്കുകയാണ്. ശമ്പളത്തിന്റെ 57 ശതമാനത്തോളം തുക അതായത് 51,000 രൂപ ഇപ്പോൾ ഇഎംഐ അടയ്ക്കാൻ മാത്രം ചെലവാകുന്നു.
സമാന സാഹചര്യത്തിലൂടെ കടന്നുപോകുന്നവർക്കായി അദ്ദേഹം ഒരു മുന്നറിയിപ്പും നൽകുന്നുണ്ട്. “പ്രതിമാസ ഇഎംഐകൾ ഇതിനകം തന്നെ നിങ്ങളുടെ ടേക്ക്-ഹോം തിരിച്ചടവിന്റെ 40 %-ൽ കൂടുതലാണെങ്കിൽ, അത് ഒരു മുന്നറിയിപ്പായി കണക്കാക്കുയെന്ന് അദ്ദേഹം എഴുതി.” പുതിയ വായ്പകൾ എടുക്കുന്നത് ഉടൻ നിർത്തിവെക്കണമെന്നും, നിലവിലുള്ള കടങ്ങൾ കൃത്യമായി പട്ടികപ്പെടുത്തി ഉയർന്ന പലിശയുള്ളവ ആദ്യം തീർക്കാൻ ശ്രമിക്കണമെന്നുമാണ് അദ്ദേഹം നൽകുന്ന ഉപദേശം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

