കോന്നിയിലെ കൊക്കാത്തോട് കാട്ടാത്തി ഉന്നതിയിൽ ഊരുമൂപ്പനെ കാണാതായ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കണമെന്ന ആവശ്യവുമായി വിജിൽ ഇന്ത്യ മൂവ്മെന്റ് ജില്ലാ കമ്മിറ്റി രംഗത്ത്. വനത്തിനുള്ളിൽ വിശദമായ പരിശോധന നടത്തുന്നതിനായി കേരള തണ്ടർ ബോൾട്ട് സേനയുടെ സേവനം ലഭ്യമാക്കണമെന്നാണ് സംഘടനയുടെ ആവശ്യം.
നിലവിൽ ഡ്രോൺ ഉപയോഗിച്ച് നടത്തുന്ന തിരച്ചിൽ കൂടുതൽ കാര്യക്ഷമമാക്കണമെന്ന് വിജിൽ ഇന്ത്യ മൂവ്മെന്റ് ആവശ്യപ്പെട്ടു. എഴുപതുകാരനായ മോഹൻദാസ് വനത്തിലേക്ക് കടന്നതിന് പിന്നിൽ ഗുരുതരമായ സാഹചര്യമുണ്ടെന്ന കുടുംബത്തിന്റെ ആരോപണം അധികൃതർ ഗൗരവമായി കാണണം.
കോന്നി പൊലീസ് പണം വാങ്ങി ഒത്തുതീർപ്പാക്കിയ കേസിൽ കോടതി സമൻസ് അയച്ചതിനെ തുടർന്നാണ് അദ്ദേഹം കാടുകയറിയതെന്ന കുടുംബത്തിന്റെ വെളിപ്പെടുത്തൽ അന്വേഷണവിധേയമാക്കണമെന്നും സംഘടന വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

