ഫുട്ബോൾ ലോകകപ്പ് ആവേശത്തിൽ അർജന്റീന ടീമിനോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ വ്യത്യസ്തമായ വഴി തിരഞ്ഞെടുത്തിരിക്കുകയാണ് പെരുമ്പാവൂർ ഒക്കൽ കല്ലറയ്ക്കമാലിയിലെ ഒരു പലചരക്കു കട ഉടമ.
വി.കെ.സാബു (50) എന്ന വ്യാപാരിയാണ് തന്റെ കട അർജന്റീനയുടെ ഔദ്യോഗിക നിറങ്ങളായ നീലയും വെള്ളയും പൂശി അലങ്കരിച്ചത്.
കഴിഞ്ഞ പത്ത് വർഷമായി ഇദ്ദേഹം ഇവിടെ വ്യാപാരം നടത്തിവരികയാണ്. ആരാധനയുടെ ഭാഗമായി പ്രഖ്യാപിച്ച വാഗ്ദാനം നാട്ടുകാർക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്.
‘അർജന്റീന ഫൈനൽ കളിക്കുന്ന ദിവസം കടയിൽ സാധനങ്ങൾ വാങ്ങാനെത്തുന്നവർക്ക് ഒരു കിലോഗ്രാം ഏത്തപ്പഴം ഫ്രീ’ എന്നതാണ് സാബുവിന്റെ പ്രഖ്യാപനം. സുഹൃത്തായ ഡിൻസ് ഡേവിസ് (43) കൂടി സഹകരിച്ചാണ് കടയുടെ മുൻവശം അർജന്റീനയുടെ നിറത്തിൽ മാറ്റിയത്.
ഇവരുടെ മക്കളായ സാമുവൽ സാബു, ഏബൽ ഡിൻസ് എന്നിവരും ആവേശത്തോടെ ഇവർക്ക് പിന്തുണയുമായി ഒപ്പമുണ്ട്. കേറ്ററിങ് മേഖലയിൽ പ്രവർത്തിക്കുന്ന ഡിൻസ് ഡേവിസും സാബുവും ചേർന്ന് ഫുട്ബോൾ ആവേശത്തിന്റെ ഭാഗമായി കൂടുതൽ സൗകര്യങ്ങൾ ഒരുക്കാനും തീരുമാനിച്ചിട്ടുണ്ട്.
പ്രീ ക്വാർട്ടർ മത്സരങ്ങൾ ആരംഭിക്കുന്നത് മുതൽ കടയ്ക്ക് സമീപം ബിഗ് സ്ക്രീൻ സ്ഥാപിക്കും. ഇതിനു പുറമെ, ഫൈനൽ ദിവസം കളി കാണാനെത്തുന്നവർക്ക് സൗജന്യമായി ബിരിയാണിയും വിതരണം ചെയ്യുമെന്ന് ഇവർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

