ഇടുക്കി അടിമാലിയിൽ മരം വെട്ടുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. ഇരുമ്പുപാലം പടിക്കപ്പ് ഉന്നതിയിൽ താമസിക്കുന്ന രമേശ് (24) ആണ് അപകടത്തിൽ മരിച്ചത്.
സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തിൽ, വൈദ്യുതി ലൈനുകളിലേക്ക് ചാഞ്ഞുകിടക്കുന്ന മരക്കൊമ്പുകൾ വെട്ടിമാറ്റുന്ന ജോലികളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു യുവാവ്. ഇതിനിടെ അപ്രതീക്ഷിതമായി വൈദ്യുതി പ്രവാഹമേൽക്കുകയായിരുന്നു.
ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമങ്ങൾ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ രമേശ്ന്റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അതേസമയം, കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇതിന്റെ ഭാഗമായി കാഞ്ഞങ്ങാട് ഹൊസ്ദുർഗ് മേഖലയിൽ യു ബി എം സി സ്കൂൾ വളപ്പിനോട് ചേർന്ന് മതിൽക്കെട്ട് ഇടിഞ്ഞു വീണ സംഭവവും ഉണ്ടായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

