നാളെ ജന്തര്‍മന്ദറില്‍ സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടിയുമായി ബന്ധപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) കര്‍ശനമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. പ്രതിഷേധത്തില്‍ പങ്കെടുക്കുന്ന പ്രവര്‍ത്തകര്‍ രാവിലെ ഒന്‍പത് മണിക്ക് തന്നെ ജന്തര്‍മന്ദറില്‍ എത്തിച്ചേരണമെന്ന് നേതൃത്വം അറിയിച്ചു.
സമരസ്ഥലത്തേക്ക് ആരും ഒറ്റയ്ക്ക് എത്തിച്ചേരരുതെന്നും കൂട്ടത്തോടെ മാത്രമേ പങ്കെടുക്കാവൂ എന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്. പ്രതിഷേധ വേളയില്‍ പൊലീസുകാരോട് മോശമായി പെരുമാറാന്‍ പാടില്ലെന്നും, അനിഷ്ട
സംഭവങ്ങള്‍ ഉണ്ടാക്കുന്നവരെ കണ്ടെത്തിയാല്‍ ഉടന്‍ തന്നെ അവരെ പൊലീസില്‍ ഏല്‍പ്പിക്കണമെന്നും പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടു. കൂടാതെ, പ്രതിഷേധ പരിപാടിയുടെ മുഴുവന്‍ ദൃശ്യങ്ങളും ചിത്രീകരിച്ചു സൂക്ഷിക്കണമെന്നും നിര്‍ദേശമുണ്ട്.
നിലവിലെ കാലാവസ്ഥ കണക്കിലെടുത്ത്, ചൂടിനെ പ്രതിരോധിക്കാനുള്ള ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചുവേണം പ്രവര്‍ത്തകര്‍ എത്താന്‍. ഇതിനിടെ, പ്രതിഷേധത്തില്‍ പങ്കെടുക്കുന്നതിനായി സിജെപി സ്ഥാപകന്‍ അഭിജിത് ദീപ് കെ അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര തിരിച്ചതായി പാര്‍ട്ടി അറിയിച്ചു.
താന്‍ വിമാനത്താവളത്തില്‍ എത്തുമ്പോള്‍ സ്വീകരിക്കാനായി ആരും അവിടെ എത്തേണ്ടതില്ലെന്നും അഭിജിത് ദീപ് കെ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

