തൃക്കാക്കര നഗരസഭയുടെ ഖജനാവിലേക്ക് റെക്കോർഡ് വരുമാനം. സ്വകാര്യ ഗ്രൂപ്പ് നിർമിക്കുന്ന കെട്ടിടത്തിന്റെ പെർമിറ്റ് ഫീസായി ഒറ്റയടിക്ക് 36.78 കോടി രൂപയാണ് നഗരസഭയിൽ അടച്ചത്.
ഇടപ്പള്ളി ബിഎം നഗറിൽ നിർമാണം ആരംഭിക്കുന്ന ഫ്ലാറ്റ് സമുച്ചയവുമായി ബന്ധപ്പെട്ടാണ് ഇത്രയും വലിയ തുക ലഭ്യമായത്. സംസ്ഥാനത്തെ മറ്റ് പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വാർഷിക വരുമാനത്തിന്റെ മൂന്നിലൊന്നു പോലുമില്ലാത്ത അവസ്ഥയിലാണ്, ഒറ്റ ദിവസം കൊണ്ട് ഇത്രയും വലിയ തുക തൃക്കാക്കര നഗരസഭയ്ക്ക് ലഭിച്ചിരിക്കുന്നത്.
കെട്ടിട നിർമാണം പൂർത്തിയാകുന്നതോടെ വാർഷിക കെട്ടിട
നികുതി ഇനത്തിൽ വൻ വരുമാനം നഗരസഭയ്ക്ക് തുടർന്നും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വരുമാനമുള്ള നഗരസഭകളിൽ ഒന്നാണ് തൃക്കാക്കര.
നടപ്പു സാമ്പത്തിക വർഷത്തിൽ മാത്രം നഗരസഭയുടെ ബജറ്റ് വിഹിതം 200 കോടി രൂപ പിന്നിട്ടിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

