താമരശ്ശേരി കാക്കവയൽ വനപർവം ജൈവ വൈവിധ്യ ഉദ്യാനത്തിൽ സി.പി.ഐ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ.
കെ. പാപ്പുട്ടി വനപർവത്തിൽ വൃക്ഷത്തൈ നട്ടുകൊണ്ട് പരിസ്ഥിതി ദിനാചരണ പരിപാടികൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
വൈവിധ്യമാർന്ന സസ്യജാലങ്ങളാൽ സമ്പന്നമായ ഈ പ്രദേശം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. “വൈവിധ്യമാർന്ന സസ്യജാലങങളാൽ സമ്പന്നമായ വനപർവത്തെ കാത്തുസൂക്ഷിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണെന്നും നിബഡവനങ്ങളാലും ചെറു അരുവികളാലും ചുറ്റപ്പെട്ട
വനപർവത്തെ പഴയ നിലയിലേക്ക് തിരിച്ചുകൊണ്ടുവരണമെന്നും” അദ്ദേഹം കൂട്ടിച്ചേർത്തു. വനമേഖലയിലെ ജൈവ വൈവിധ്യം പരിപോഷിപ്പിക്കുന്നതിനായി ‘ജൈവ കാവൽ’ എന്ന പേരിൽ പുതിയൊരു പദ്ധതിക്കും ഇതോടൊപ്പം തുടക്കമിട്ടു.
മുൻ വനം മന്ത്രി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്ത വനപർവം പദ്ധതിയുടെ തുടർച്ചയായാണ് ഈ സംരംഭം നടപ്പിലാക്കുന്നത്. പുതുപ്പാടിയിലെ ഈ ഉദ്യാനത്തെ കൂടുതൽ വിപുലീകരിക്കുന്നതിനും സംരക്ഷിക്കുന്നതിനും സർക്കാർ തലത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന് ചടങ്ങിൽ സംസാരിച്ച സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ.
പി. ഗവാസ് ആവശ്യപ്പെട്ടു.
സി.പി.ഐ ജില്ലാ കൗൺസിൽ അംഗം ടി.എം. പൗലോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വിവിധ രാഷ്ട്രീയ-സാമൂഹിക പ്രവർത്തകർ പങ്കെടുത്തു.
പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു താനിക്കാക്കുഴി, വാർഡ് മെമ്പർ ജംഷീറ കമറുദ്ദീൻ, സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി.കെ. നാസർ, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ടി.എം.
ശശി, കെ. മോഹനൻ മാസ്റ്റർ, മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എ.എസ്.
സുഭീഷ്, പി.സി. തോമസ്, ഷാജു ചെള്ളാംമഠം, ഷംല ലത്തീഫ് തുടങ്ങിയവർ സംസാരിച്ചു.
വനപർവത്തിന്റെ പരിസ്ഥിതി പ്രാധാന്യം ഉയർത്തിക്കാട്ടുന്നതായിരുന്നു പരിപാടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

