കോട്ടയം ഗാന്ധിനഗർ ഹൗസിങ് സ്കീം അസോസിയേഷൻ ഓഫ് റസിഡന്റ്സിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം വിപുലമായി സംഘടിപ്പിച്ചു. കോളനിയിലെ പാർക്ക് പരിസരത്ത് നടന്ന ചടങ്ങിൽ മുൻസിപ്പൽ കൗൺസിലർ അനു ലൂക്കോസ് വൃക്ഷതൈ നട്ടുകൊണ്ട് പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ചുകൊണ്ട് നടന്ന ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് ബേബിച്ചൻ തടത്തേൽ അധ്യക്ഷത വഹിച്ചു. അസോസിയേഷൻ സെക്രട്ടറി എസ്.അനിൽകുമാർ സ്വാഗതം ആശംസിച്ചു.
പരിപാടിയിൽ ഭാരവാഹികളായ റോബിൻ മാത്യു, ബി. ശാന്താകുമാരി എന്നിവർ സംസാരിച്ചു.
കൂടാതെ ഡോ. കെ.ജെ.നിസ്സി, മേഴ്സി ഫിലിപ്പ്, ബിബിൻ ആലുങ്കൽ, ആന്റണി ബിബിൻ, മെറിൻ, കെ.ജെ.
ലൂക്കോസ് തുടങ്ങിയവരും പരിസ്ഥിതി ദിന സന്ദേശങ്ങൾ പങ്കുവെച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

