പെരുമ്പിലാവ് സെന്ററിൽ വെച്ച് അപകടകരമായ രീതിയിൽ ഒരു വശത്തേക്ക് ചരിഞ്ഞ് ഓടിയ കെഎസ്ആർടിസി എസി ലോഫ്ലോർ ബസിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. തൃശൂരിൽ നിന്ന് കോഴിക്കോട്ടേക്ക് സർവീസ് നടത്തുകയായിരുന്ന ബസ് ആണ് ഗുരുതരമായ സാങ്കേതിക തകരാറോടെ റോഡിലൂടെ കടന്നുപോയത്.
വ്യാഴാഴ്ച രാവിലെ 8 മണിയോടെയാണ് സംഭവം നടന്നത്. ബസിന്റെ ലീഫ് പൊട്ടിയതാണ് വാഹനം ഒരു വശത്തേക്ക് ചരിയാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
യാത്രക്കാരെ കയറ്റുന്നതിനായി പെരുമ്പിലാവ് സ്റ്റോപ്പിൽ ബസ് നിർത്തിയ അവസരത്തിൽ, പൊതുപ്രവർത്തകനായ എം.എ.കമറുദ്ദീൻ ഡ്രൈവറുടെ ശ്രദ്ധയിൽ ഈ വിഷയം പെടുത്തുകയായിരുന്നു. ബസ് അപകടകരമായ രീതിയിൽ ഓടിക്കുന്നത് വലിയ ദുരന്തത്തിന് കാരണമാകുമെന്ന് മുന്നറിയിപ്പ് നൽകിയെങ്കിലും, ഡ്രൈവർ ഇത് അവഗണിച്ചുകൊണ്ട് വാഹനം മുന്നോട്ട് കൊണ്ടുപോയെന്ന് ദൃക്സാക്ഷികൾ ആരോപിക്കുന്നു.
നിറയെ യാത്രക്കാരുമായി സർവീസ് തുടർന്ന ബസിനെതിരെ നിയമനടപടി ആവശ്യപ്പെട്ട് പരാതി നൽകിയിരിക്കുകയാണ്. ബസിന്റെ നമ്പർ വിവരങ്ങളും ചരിഞ്ഞ് ഓടുന്നതിന്റെ ദൃശ്യങ്ങളും സഹിതം ഗതാഗത മന്ത്രിക്കാണ് എം.എ.കമറുദ്ദീൻ പരാതി നൽകിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

