തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം 60 ആക്കി ഉയർത്താനുള്ള യുഡിഎഫ് സർക്കാരിന്റെ നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ രംഗത്ത്. സംസ്ഥാന സർക്കാർ പുറത്തിറക്കിയ ധവളപത്രത്തിൽ പെൻഷൻ പ്രായം വർധിപ്പിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു.
ഇതിനെതിരെ ശക്തമായ യുവജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ വ്യക്തമാക്കി. പെൻഷൻ പ്രായം ഒരു വർഷം വർധിപ്പിച്ചാൽ 6000 കോടി രൂപ ലാഭിക്കാൻ കഴിയുമെന്നാണ് സർക്കാർ വാദം.
എന്നാൽ, ലക്ഷക്കണക്കിന് അഭ്യസ്തവിദ്യരായ ഉദ്യോഗാർത്ഥികൾ പിഎസ്സി റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ട് ജോലി ലഭിക്കാനായി കാത്തിരിക്കുന്ന സാഹചര്യത്തിൽ ഇത്തരമൊരു തീരുമാനം യുവജനങ്ങളെ വഞ്ചിക്കുന്നതിന് തുല്യമാണെന്ന് സംഘടന കുറ്റപ്പെടുത്തി. “യുവജനങ്ങളുടെ തൊഴിൽ എന്ന സ്വപ്നം തകർത്തുകൊണ്ട് ഭരിക്കാമെന്ന വ്യാമോഹം വേണ്ട” എന്ന് ഡിവൈഎഫ്ഐ മുന്നറിയിപ്പ് നൽകി.
അധികാരത്തിൽ വരാൻ വേണ്ടി യുവാക്കൾക്ക് നൽകിയ വാഗ്ദാനങ്ങൾ ലംഘിക്കുകയാണ് യുഡിഎഫ് ചെയ്യുന്നതെന്നും, കൂടുതൽ നിയമനങ്ങൾ നടത്തിയ എൽഡിഎഫ് സർക്കാരിനെതിരെ തെറ്റായ പ്രചാരണങ്ങളാണ് ഇവർ നടത്തുന്നതെന്നും സംഘടന ആരോപിച്ചു. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ തസ്തികകൾ സൃഷ്ടിച്ചതും നിയമനങ്ങൾ നടത്തിയതും എൽഡിഎഫ് സർക്കാരാണെന്നും ഡിവൈഎഫ്ഐ ഓർമ്മിപ്പിച്ചു.
യുഡിഎഫ് ഭരണകാലത്ത് നടപ്പിലാക്കിയ പെൻഷൻ പ്രായം വർധിപ്പിക്കലും നിയമന നിരോധനവും യുവജനങ്ങൾക്ക് വലിയ തിരിച്ചടിയായിരുന്നുവെന്നും സംഘടനയുടെ പ്രസ്താവനയിൽ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

