മാർവൽ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഏറ്റവും പുതിയ ചിത്രമായ സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേയുടെ കൊച്ചിയിലെ ഔദ്യോഗിക ഫാൻ ഷോ ടിക്കറ്റുകൾ ചിത്രത്തിലെ നായകനായ ടോം ഹോളണ്ട് പുറത്തിറക്കി. ചിത്രത്തിന്റെ അന്താരാഷ്ട്ര പ്രസ് ടൂറിന്റെ ഭാഗമായി ജർമ്മനിയിൽ വെച്ചാണ് ടിക്കറ്റുകളിൽ ഒപ്പുവെച്ച് അദ്ദേഹം പ്രകാശനം നിർവഹിച്ചത്.
ഈ ഫാൻ ഷോയുടെ സംഘാടനത്തിന് പിന്നിൽ പ്രവർത്തിക്കുന്നത് മാർവൽ ഫാൻസ് ഇന്ത്യയും കേരള പോപ്പ് കോൺ (Kerala Pop Con) എന്ന കൂട്ടായ്മയും ചേർന്നാണ്. വളരെ ചെറിയൊരു സംരംഭമായി മാർവൽ ഫാൻസ് കേരള എന്ന പേരിൽ ആരംഭിച്ച ഈ കൂട്ടായ്മ, പിന്നീട് പ്രവർത്തനങ്ങൾ വിപുലീകരിച്ച് ദേശീയ തലത്തിലേക്ക് ഉയരുകയായിരുന്നു.
കൊച്ചിയിൽ നടക്കുന്ന ഈ പ്രത്യേക പ്രദർശനം ആരാധകർക്കിടയിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

