സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിച്ച സാഹചര്യത്തിൽ ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി താമരശ്ശേരി ചുരത്തിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ദേശീയ പാത 766-ൽ ഭാരമേറിയ മൾട്ടി ആക്സിൽ വാഹനങ്ങൾ, ഹെവി ഗുഡ്സ് വാഹനങ്ങൾ, ആർട്ടിക്കുലേറ്റഡ് ലോറികൾ എന്നിവയുടെ യാത്രയ്ക്കാണ് നിയന്ത്രണം കർശനമാക്കിയിരിക്കുന്നത്.
വയനാട് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധ്യക്ഷയുമായ ഡി.ആർ മേഘശ്രീ ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. രാവിലെ 6 മുതൽ രാത്രി 8 വരെയാണ് ഭാരവാഹനങ്ങൾക്ക് ചുരത്തിലൂടെയുള്ള പ്രവേശനത്തിന് വിലക്കുള്ളത്.
മഴക്കാലം പൂർണ്ണമായി അവസാനിക്കുന്നത് വരെയോ അല്ലെങ്കിൽ തുടർ ഉത്തരവ് ഉണ്ടാകുന്നത് വരെയോ ഈ നിയന്ത്രണം പ്രാബല്യത്തിലായിരിക്കും. നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കപ്പെട്ട
വാഹനങ്ങൾ
അത്യാവശ്യ സേവനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വാഹനങ്ങളെ ഈ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കെഎസ്ആർടിസി ബസുകൾ, സ്വകാര്യ കാറുകൾ, ജീപ്പുകൾ, ടാക്സികൾ തുടങ്ങിയ ലൈറ്റ് മോട്ടോർ വാഹനങ്ങൾ എന്നിവയ്ക്ക് യാതൊരു തടസ്സവുമില്ല.
കൂടാതെ, ആംബുലൻസുകൾ, ആരോഗ്യ അടിയന്തര സേവന വാഹനങ്ങൾ, പോലീസ്, ഫയർഫോഴ്സ്, സിവിൽ ഡിഫൻസ്, ദുരന്ത നിവാരണ വിഭാഗങ്ങൾ, സൈനിക-അർദ്ധസൈനിക വിഭാഗങ്ങളുടെ വാഹനങ്ങൾ എന്നിവയ്ക്ക് നിയന്ത്രണം ബാധകമല്ല. കർശന നടപടി
ചുരത്തിലെ സുഗമമായ ഗതാഗതം ഉറപ്പാക്കാൻ പുറപ്പെടുവിച്ച ഈ ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.
നിലവിലെ സാഹചര്യം കണക്കിലെടുത്ത്, ആവശ്യമായ സമയങ്ങളിൽ നിയന്ത്രണങ്ങളിൽ ഉചിതമായ മാറ്റങ്ങൾ വരുത്തുമെന്നും കളക്ടർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

