തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി സർട്ടിഫിക്കറ്റുകളിൽ പേരുമായി ബന്ധപ്പെട്ട തിരുത്തലുകൾ വരുത്തുന്നതിനുള്ള ഫീസ് നിരക്ക് സർക്കാർ ഗണ്യമായി വർധിപ്പിച്ചു.
നേരത്തെ 30 രൂപയായിരുന്ന ഫീസ് ഇനി മുതൽ 150 രൂപയായിരിക്കും. ഗസറ്റ് വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ പേര് തിരുത്താൻ അപേക്ഷിക്കുന്നവർക്ക് ആവശ്യമായ ഭേദഗതികൾ വരുത്താൻ പരീക്ഷാ കമ്മീഷണർക്ക് സർക്കാർ നേരത്തെ അനുമതി നൽകിയിരുന്നു.
എന്നാൽ, ഇതിനായി പ്രത്യേകം ഫീസ് നിശ്ചയിച്ചിരുന്നില്ല എന്നതിനാൽ, മറ്റ് തിരുത്തലുകൾക്ക് ഈടാക്കിയിരുന്ന 30 രൂപ തന്നെയാണ് ഇതുവരെ ഈടാക്കി പോന്നത്. ഈ സാഹചര്യത്തിലാണ് ഫീസ് നിരക്ക് പരിഷ്കരിക്കാൻ തീരുമാനമുണ്ടായത്.
പുതിയ സർട്ടിഫിക്കറ്റ് തയ്യാറാക്കുന്നതിനുള്ള പേപ്പർ ചെലവുകൾ, പ്രിന്റിംഗ് തുക എന്നിവ കണക്കിലെടുക്കുമ്പോൾ നിലവിലെ ഫീസ് അപര്യാപ്തമാണെന്ന് പരീക്ഷാ കമ്മീഷണർ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. കൂടാതെ, ഫീസ് വർധിപ്പിക്കണമെന്ന് കേരള നിയമസഭാ സബ്ജക്ട് കമ്മിറ്റിയും സർക്കാരിന് പ്രത്യേക ശിപാർശ നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ വിഷയം വിശദമായി പരിശോധിച്ച ശേഷമാണ് ഫീസ് 150 രൂപയായി ഉയർത്തി സർക്കാർ ഔദ്യോഗിക ഉത്തരവിറക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

