പാലായിൽ വീടിനു മുന്നിൽ നടന്ന ദാരുണമായ അപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഭർത്താവ് വാഹനം പിന്നിലേക്ക് എടുത്തപ്പോൾ ഇടിച്ചാണ് ഭാര്യ മരണപ്പെട്ടത്.
കിടങ്ങൂർ സൗത്ത് ക്ഷേത്രത്തിനു സമീപം താമസിക്കുന്ന പട്ടേലിൽ ശോഭന കുമാരി (66) ആണ് ദാരുണമായി മരണപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഈ ദുരന്തമുണ്ടായത്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ശോഭന കുമാരിയും ഭർത്താവ് മുള്ളീധരൻപിള്ളയും ചേർന്ന് കാറിൽ പുറത്തുപോയി തിരികെ എത്തിയതായിരുന്നു.
തുടർന്ന് ഉച്ചയോടെ വീടിനു മുന്നിൽ കാർ പാർക്ക് ചെയ്യുന്നതിനായി പിന്നിലേക്ക് എടുക്കുന്നതിനിടെ നിയന്ത്രണം നഷ്ടമാവുകയായിരുന്നു. ഈ സമയം വാഹനത്തിന് പിന്നിലുണ്ടായിരുന്ന ശോഭന കുമാരിയെ വാഹനം ഇടിച്ചു വീഴ്ത്തുകയായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.
അപകടം നടന്ന ഉടൻതന്നെ പ്രദേശവാസികൾ ചേർന്ന് ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കിടങ്ങൂർ ഭാരതീയ വിദ്യാമന്ദിരം സ്കൂളിലെ റിട്ട.
ഹെഡ്മിസ്ട്രസ് ആയിരുന്നു അന്തരിച്ച ശോഭന കുമാരി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

