കണ്ണൂർ: കണ്ണൂർ ചെറുപുഴയിൽ വയോധികനെ കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുമേനി സ്വദേശി സണ്ണിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ രാത്രി സമീപത്തെ കല്യാണത്തിനായി വീട്ടിൽ നിന്ന് പുറപ്പെട്ട സണ്ണി തിരിച്ചെത്തിയിരുന്നില്ല.
തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് പറമ്പിൽ മരിച്ചു കിടക്കുന്നത് കണ്ടത്. പന്നിക്കുവെച്ച കെണിയിൽ കുടുങ്ങി ഷോക്കേറ്റ് മരിച്ചതാവാനാണ് സാധ്യത ചെറുപുഴ പോലീസും ഫോറൻസിക്കും സ്ഥലത്ത് പരിശോധന നടത്തുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

