കൊല്ലം ജില്ലയിലെ ചെറുമൂട് സ്വദേശിയായ രാജുവിനെ (53) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് ഔദ്യോഗിക സ്ഥിരീകരണം. സംഭവത്തിൽ ഭാര്യ ലേഖ മേരിയെ (48) കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തു.
കഴുത്തിൽ ബെൽറ്റ് മുറുക്കിയാണ് രാജുവിനെ കൊലപ്പെടുത്തിയതെന്നാണ് പ്രതിയായ ഭാര്യ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. രാജുവിന്റെ പേരിലുള്ള വസ്തു സ്വന്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്.
പൊലീസ് നടത്തിയ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് പ്രതി കുറ്റം സമ്മതിച്ചത്.
സംഭവത്തിൽ ലേഖയുടെ ആൺസുഹൃത്തായ പ്രാക്കുളം സ്വദേശി ഇപ്പോൾ പൊലീസിന്റെ നിരീക്ഷണത്തിലാണ്. രാജുവിന് ഭാര്യ അമിതമായി മരുന്ന് നൽകിയിട്ടുണ്ടെന്ന ശക്തമായ സംശയം പൊലീസിനുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ വിദഗ്ധ പരിശോധനയ്ക്കായി രാജുവിന്റെ ആന്തരിക അവയവങ്ങൾ ലാബിലേക്ക് അയച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷം ഒക്ടോബർ 2 നാണ് രാജുവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കേസിൽ പ്രതിയുടെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തിയ കുണ്ടറ പൊലീസ് നിലവിൽ സംഭവത്തിൽ കൂടുതൽ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

