ന്യൂഡൽഹി∙ ഫ്ലൈദുബായ് വിമാനത്തിൽ സഹപൈലറ്റിന്റെ ആക്രമണത്തിനു പിന്നാലെ കോക്പിറ്റിലുണ്ടായ ഭീതിപ്പെടുത്തുന്ന നിമിഷങ്ങൾ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനോട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ഛർ. നെതന്യാഹുവുമായി നടത്തിയ ഫോൺ സംഭാഷണത്തിനിടയിലാണ് മച്ഛർ ഇക്കാര്യങ്ങൾ പറഞ്ഞത്.
‘‘വിമാനം പറത്തുന്നതിനിടെ പ്രാർഥിക്കണമെന്നു പറഞ്ഞ് സഹപൈലറ്റ് ഹമാം അൽ ഹമാമി എഴുന്നേറ്റു പോയി. അത് സാധാരണമായ കാര്യമായതിനാൽ മുന്നോട്ടുനോക്കി ഞാൻ ജോലി ചെയ്തുകൊണ്ടിരുന്നു, നാലോ അഞ്ചോ മിനിറ്റ് കഴിഞ്ഞപ്പോൾ തലയ്ക്കു പിന്നിൽ മാരകമായി അടിയേറ്റു.
വിമാനത്തിന് എന്തോ തകരാറുണ്ടായെന്നാണ് ആദ്യം കരുതിയത്. പിന്നീട് വീണ്ടും അടിയേൽക്കാൻ തുടങ്ങിയപ്പോഴാണ് അത് കോക്പിറ്റിൽ എന്നോടൊപ്പമുള്ള സഹപൈലറ്റാണെന്ന് മനസിലാകുന്നത്.
അയാളെ തടയാൻ ശ്രമിച്ചെങ്കിലും തലയ്ക്ക് അടിയേറ്റതോടെ കാഴ്ച മങ്ങിയിരുന്നു. അപ്പോഴേക്കും വിമാനം വല്ലാതെ താഴേക്ക് പോകാൻ തുടങ്ങി.
കോക്പിറ്റിന്റെ വാതിൽ തുറക്കാൻ ആദ്യം ശ്രമിച്ചെങ്കിലും അക്രമി അത് അടച്ചു. ആ സമയം ഞാൻ നിലത്തുവീണു.
വിമാനം താഴുന്നതിന്റെയും ആളുകൾ നിലവിളിക്കുന്നതിന്റെയും ശബ്ദം എനിക്ക് കേൾക്കാമായിരുന്നു. അവസാനശ്രമമെന്നോണം അയാളെ തള്ളിമാറ്റി ഞാൻ കോക്പിറ്റിന്റെ വാതിൽ തുറന്നു.
അപ്പോഴേക്കും യാത്രക്കാർ അകത്തെത്തി അക്രമിയെ കീഴ്പ്പെടുത്തി. വിമാനത്തിലുണ്ടായിരുന്ന റിസർവ് പൈലറ്റ് വിമാനത്തിന്റെ നിയന്ത്രണമേറ്റെടുത്തു.’’– മച്ഛർ പറഞ്ഞു.
മച്ഛർ ഹീറോയാണെന്നാണ് നെതന്യാഹു പ്രതികരിച്ചത്. ഇസ്രയേൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ ദീപം തെളിയിക്കാൻ മച്ഛറിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും നെതന്യാഹു ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

