കോഴിക്കോട്:മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമുള്ള ദ്വിദിന പരിശീലന പരിപാടി നടക്കുന്ന കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ക്യാമ്പസിലേക്ക് മാധ്യമങ്ങൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി. സർക്കാർ നിർദ്ദേശപ്രകാരമാണ് സമാപന ദിവസമായ നാളെ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നതെന്ന് ഐഐഎം പുറത്തിറക്കിയ വാർത്താകുറിപ്പിൽ വ്യക്തമാക്കിയിട്ടുള്ളത്.
ഈ വിഷയത്തിൽ കൂടുതൽ വിവരങ്ങൾ പിആർടിയിലൂടെ ലഭ്യമാകുമെന്നും ഐഐഎം അധികൃതർ അറിയിച്ചിട്ടുണ്ട്. കേരളത്തിന്റെ നിലവിലെ വികസന നേട്ടങ്ങൾ വിലയിരുത്തുന്നതിനൊപ്പം ഭാവിയിലെ സുപ്രധാന മാറ്റങ്ങളെക്കുറിച്ചുള്ള കൂട്ടായ ചർച്ചകളാണ് ‘റീ ഇമാജിനിങ് കേരളം’ എന്ന ക്യാമ്പിൽ പ്രധാനമായും നടക്കുന്നത്.
ദുരന്തനിവാരണം, പൊതുജനാരോഗ്യം, വയോജന സമൂഹം, സിൽവർ ഇക്കോണമി, സാമ്പത്തിക-ധനകാര്യ തുടങ്ങിയ വിവിധ നിർണായക വിഷയങ്ങളാണ് ഈ രണ്ട് ദിവസത്തെ ക്യാമ്പിൽ ചർച്ചാവിഷയമാകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

