കോട്ടയം പബ്ലിക് ലൈബ്രറിയുടെ പ്രസിഡന്റായിരുന്ന ഏബ്രഹാം ഇട്ടിച്ചെറിയയുടെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് അനുശോചന യോഗം ചേർന്നു. ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് വി.ബി.ബിനു അധ്യക്ഷത വഹിച്ചു.
പ്രമുഖ വ്യക്തിത്വങ്ങൾ ഒത്തുചേർന്ന യോഗത്തിൽ ഏബ്രഹാം ഇട്ടിച്ചെറിയയുടെ പൊതുപ്രവർത്തനങ്ങളിലെയും സാംസ്കാരിക മേഖലയിലെയും സംഭാവനകൾ അനുസ്മരിച്ചു. ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ, വി.എൻ വാസവൻ, കെ.സി.
വിജയകുമാർ, ഉമ്മൻ സി.വേങ്ങൽ, ജോഷി മാത്യു, പോൾ മണലിൽ, ജയസൂര്യൻ, പ്രേംപ്രകാശ്, ലതികാ സുഭാഷ്, കെ.അനിൽകുമാർ, പ്രഫ. ഇ.ജോൺ മാത്യു, മാടവന ബാലകൃഷണ പിള്ള, വി.ജയകുമാർ, കെ.ശങ്കരൻ, സിറിൾ ജോർജ്, രാജേന്ദ്ര ബാബു, സൂസി ജോർജ് ഐസക്, ചാണ്ടി വർഗ്ഗീസ്, ഡോ.
തെരേസാ ജോസഫ്, ബൈജു വയലത്ത്, ജിതേഷ് ബാബു തുടങ്ങിയവർ സംസാരിച്ചു. ലൈബ്രറിയുടെ പ്രവർത്തനങ്ങളിൽ അദ്ദേഹം നൽകിയ നിർണായകമായ നേതൃത്വത്തെയും വ്യക്തിത്വത്തെയും യോഗത്തിൽ പങ്കെടുത്തവർ പ്രത്യേകം പരാമർശിച്ചു.

