മലയാള സിനിമയിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ് നിവിൻ പോളി നായകനായി എത്തിയ പുതിയ ചിത്രം ‘ബെത്ലഹേം കുടുംബ യൂണിറ്റ്’. പ്രദർശന ശാലകളിൽ എത്തിയ ആദ്യ ഷോ മുതൽ തന്നെ മികച്ച പ്രേക്ഷക പ്രതികരണവും മൗത്ത് പബ്ലിസിറ്റിയും നേടിയ ചിത്രം ബോക്സ് ഓഫീസിൽ ചരിത്രനേട്ടത്തിലേക്ക് കുതിക്കുകയാണ്.
ലഭ്യമാകുന്ന അനൗദ്യോഗിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ചിത്രം കേരളത്തിൽ മാത്രം 100 കോടി ക്ലബ്ബിൽ ഇടംപിടിക്കാൻ അധികം വൈകില്ലെന്നാണ്. സിനിമയുടെ വിജയത്തോടൊപ്പം തന്നെ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയാകുന്നത് ചിത്രത്തിലൂടെ വീണ്ടും ശ്രദ്ധേയമായ ഒരു പഴയ പാട്ടാണ്.
മുപ്പത് വർഷങ്ങൾക്ക് മുൻപ് റിലീസ് ചെയ്യപ്പെടാതെ പോയ ‘അന്ന’ എന്ന ചിത്രത്തിലെ ‘യവന കഥയിൽ..’ എന്ന ഗാനമാണിത്. അന്നത്തെ കാലത്ത് ബിഗ് സ്ക്രീനിൽ കാണാൻ സാധിക്കാതെ പോയ ഈ ഗാനത്തിന്റെ ദൃശ്യാവിഷ്കാരമാണ് ഇപ്പോൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യയുടെ സഹായത്തോടെ ആരാധകർ പുനർനിർമ്മിച്ചിരിക്കുന്നത്.
യഥാർത്ഥ ചിത്രത്തിൽ നായകനായിരുന്ന അരവിന്ദ് സ്വാമിയെ തന്നെ എഐ വീഡിയോയിലും ഉൾപ്പെടുത്തിയിട്ടുണ്ട്. നായികയായി മുൻനിര താരം രേവതിയെയാണ് വീഡിയോയിൽ അവതരിപ്പിച്ചിരിക്കുന്നത്.
വളരെ മനോഹരമായ ദൃശ്യവിന്യാസവും മേക്കിങ്ങും കൊണ്ട് ശ്രദ്ധേയമായ ഈ എഐ ആവിഷ്കാരം ഇതിനോടകം തന്നെ മലയാളികൾ ഏറ്റെടുത്തു കഴിഞ്ഞു. രേവതിക്ക് പുറമെ മീനയെ നായികയാക്കിയുള്ള മറ്റ് പതിപ്പുകളും സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.
“ഇത് ചെയ്തവന് ഒരു കുതിരപവൻ” എന്നാണ് ഈ വീഡിയോയ്ക്ക് താഴെ പ്രേക്ഷകർ നൽകുന്ന രസകരമായ പ്രശംസാ കമന്റുകൾ. പ്രശസ്ത സംഗീത സംവിധായകൻ ഔസേപ്പച്ചൻ സംഗീതം നൽകിയ ഈ ഗാനത്തിന് വരികൾ എഴുതിയത് ഷിബു ചക്രവർത്തിയാണ്.
ഗാനത്തിന്റെ പിറവിയെക്കുറിച്ച് അദ്ദേഹം മുൻപ് ഓർമ്മിച്ചതിങ്ങനെ:
“യഥാര്‍ത്ഥത്തില്‍ ഞങ്ങള്‍ ഉണ്ടാക്കിയ പാട്ട് ഇതായിരുന്നില്ല. ഒരു ലവ് സോംഗ് വേണം.
വേറൊരു ട്യൂൺ ആയിരുന്നു ഔസേപ്പച്ചന് ആദ്യം ഇട്ടത്. അതിന് ഞാന്‍ എഴുതിയത് ‘കറുകപ്പുല് മേട്ടിലെ ഇടയ പെണ്കൊടിയേ..’ എന്നാണ്.
എല്ലാവര്ക്കും ഇഷ്ടമായെങ്കിലും എനിക്കൊരു തൃപ്തിക്കുറവ് ഉണ്ടായി. പിന്നീട് അത് മാറ്റി യവന കഥയിൽ വരികയായിരുന്നു.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

