തിരുവനന്തപുരം ജില്ലയിൽ തിങ്കളാഴ്ചയോടെ മഴയുടെ ശക്തിയിൽ കുറവുണ്ടായെങ്കിലും, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടും മണ്ണിടിച്ചിലും ഉരുൾപൊട്ടലും മൂന്നാം ദിവസവും തുടരുന്നു. ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലും പെട്ട് സംസ്ഥാനത്താകെ ഇതുവരെ 20 പേർ ജീവൻ വെടിഞ്ഞതായാണ് അനൗദ്യോഗിക വിവരം.
അപകടങ്ങളിൽ ശക്തമായ വെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ 7 പേർക്കായുള്ള തെരച്ചിൽ വിവിധ സേനാ വിഭാഗങ്ങളുടെ നേതൃത്വത്തിൽ ഊർജ്ജിതമായി നടന്നു വരുന്നു. അതേസമയം, ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ച കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 17 പേർ മരണപ്പെടുകയും 5 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

