ബിഹാറിലെ ബങ്കിപ്പൂരിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ അട്ടിമറി വിജയം നേടിയ ജൻ സുരാജ് പാർട്ടി നേതാവ് പ്രശാന്ത് കിഷോറിനെ തമിഴ്നാട് മുഖ്യമന്ത്രിയും ഡി.എം.കെ. അധ്യക്ഷനുമായ എം.കെ.
സ്റ്റാലിൻ അഭിനന്ദിച്ചു. എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ആശംസകൾ അറിയിച്ചത്.
ബങ്കിപ്പൂരിലെ ജനങ്ങളെയും ബിഹാറിനെയും സേവിക്കുന്നതിൽ എല്ലാവിധ വിജയങ്ങളും ഉണ്ടാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. മുൻകാലങ്ങളിൽ എം.കെ.
സ്റ്റാലിന്റെ ഡി.എം.കെയ്ക്കൊപ്പവും പിന്നീട് വിജയ്ക്കൊപ്പവും പ്രശാന്ത് കിഷോർ പ്രവർത്തിച്ചിട്ടുണ്ട്. “ബങ്കിപ്പൂർ ഉപതെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടി ജൻ സുരാജിന്റെ ആദ്യ തെരഞ്ഞെടുപ്പ് വിജയം കുറിച്ച പ്രശാന്ത് കിഷോറിന് അഭിനന്ദനങ്ങൾ.
ബങ്കിപ്പൂർ മണ്ഡലത്തിലെ ജനങ്ങളെയും ബിഹാറിനെയും സേവിക്കുന്നതിൽ എല്ലാ വിജയങ്ങളും ആശംസിക്കുന്നു”- എം.കെ. സ്റ്റാലിൻ വ്യക്തമാക്കി.
ബി.ജെ.പി. ദേശീയ അധ്യക്ഷനായിരുന്ന നിതിൻ നബീൻ എം.എൽ.എ.
സ്ഥാനം രാജിവെച്ചതിനെ തുടർന്നുണ്ടായ ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇവിടെ ബി.ജെ.പി.
സ്ഥാനാർത്ഥി നീരജ് കുമാറിനെ 19,324 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് പ്രശാന്ത് കിഷോർ നിയമസഭയിലേക്കുള്ള തന്റെ കന്നി പ്രവേശനം സാധ്യമാക്കിയത്. തുടർച്ചയായി അഞ്ചുതവണ വിജയിക്കുകയും, 2025ൽ അരലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം നേടുകയും ചെയ്ത ശക്തമായ മണ്ഡലത്തിലാണ് പ്രശാന്ത് കിഷോർ വിജയം സ്വന്തമാക്കിയത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയ ചർച്ചകൾ സൃഷ്ടിച്ചെങ്കിലും പാർട്ടിക്ക് സീറ്റുകൾ നേടാൻ കഴിയാതിരുന്ന പ്രശാന്ത് കിഷോർ, ബി.ജെ.പിയുടെ ഈ സിട്ടുസീറ്റ് പിടിച്ചെടുത്താണ് വിമർശകർക്ക് മറുപടി നൽകിയത്. വിദ്യാഭ്യാസവും തൊഴിലും മുഖ്യ ചർച്ചയാക്കിയാണ് തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ കൂടിയായ അദ്ദേഹത്തിന്റെ പ്രചാരണം മുന്നോട്ട് പോയത്.
യുവാക്കളുടെ സമരങ്ങളും രാഷ്ട്രീയ മാറ്റങ്ങളും ചർച്ചയായ മണ്ഡലത്തിൽ, കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ ജൂലൈ 30നാണ് ബങ്കിപ്പൂരിൽ വോട്ടെടുപ്പ് നടന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

