സൗദി അറേബ്യയും ഹൂത്തി വിമതരും തമ്മിലുള്ള സംഘർഷാവസ്ഥ അതീവ ഗുരുതരമായി തുടരുന്നു. തലസ്ഥാനമായ റിയാദിലെ വിമാനത്താവളത്തിന് നേരെ നടത്തിയ മിസൈൽ ആക്രമണത്തിന് പിന്നാലെ, ദമാമിലെ കിങ് ഫഹദ് എയർപോർട്ടിന് നേരെയും സമാനമായ ആക്രമണം ഉണ്ടായിരിക്കുകയാണ്.
കിങ് ഫഹദ് എയർപോർട്ട് പരിസരത്ത് മിസൈലിന്റെ അവശിഷ്ടങ്ങൾ പതിച്ചതായാണ് ഔദ്യോഗിക വിവരങ്ങൾ വ്യക്തമാക്കുന്നത്. റിയാദ് വിമാനത്താവളത്തിലുണ്ടായ സ്ഫോടനത്തിലും ആക്രമണത്തിലും 12 പേർ കൊല്ലപ്പെടുകയും 50 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി മൂന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രമുഖ മാധ്യമമായ ന്യൂയോർക് ടൈംസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മാധ്യമങ്ങളോട് സംസാരിക്കാൻ ഔദ്യോഗിക അധികാരമില്ലാത്ത രണ്ട് വിദേശ ഉദ്യോഗസ്ഥരും ഒരു സൗദി ഉദ്യോഗസ്ഥനും പേര് വെളിപ്പെടുത്തരുതെന്ന കർശന വ്യവസ്ഥയിലാണ് ഈ കണക്കുകൾ പുറത്തുവിട്ടത്. ഫെബ്രുവരിയിൽ ആരംഭിച്ച സംഘർഷത്തിന് ശേഷം ഒരു ഗൾഫ് അറബ് രാജ്യത്ത് ഉണ്ടാകുന്ന ഏറ്റവും വലിയ സായുധ ആക്രമണമാണിത്.
ആക്രമണത്തെ തുടർന്ന് തലസ്ഥാന നഗരിയിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉണ്ടായ നാശനഷ്ടങ്ങൾ അധികൃതർ വിലയിരുത്തിവരികയാണ്. സുരക്ഷ മുൻനിർത്തി വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായി സൗദി സിവിൽ ഏവിയേഷൻ ഏജൻസി അറിയിച്ചു.
മറുവശത്ത്, സംഘർഷം വ്യാപിക്കുന്നതിന്റെ ഭാഗമായി റാസ് അൽ ഖൈമ തീരത്തുനിന്ന് ഉടൻ ഒഴിഞ്ഞുപോകാൻ കപ്പലുകൾക്ക് ഇറാൻ ഔദ്യോഗിക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യെമൻ അതിർത്തിക്ക് സമീപം സൗദി യുദ്ധവിമാനങ്ങൾ ഹൂത്തി കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അതിശക്തമായ ബോംബാക്രമണങ്ങൾ തുടരുകയാണ്.
കഴിഞ്ഞ ദിവസങ്ങളിൽ മേഖലയിൽ നൂറുകണക്കിന് വ്യോമാക്രമണങ്ങൾ നടന്നിട്ടുണ്ടെന്നും ഇതിൽ കുട്ടികളടക്കമുള്ള നിരവധ സാധാരണക്കാർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഹൂത്തി വൃത്തങ്ങൾ അവകാശപ്പെടുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

