തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗികളുടെ തിരക്ക് നിയന്ത്രിക്കുന്നതിനും, രോഗികൾ തറയിൽ കിടക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനുമായി അടിയന്തര നടപടികളുമായി ആരോഗ്യവകുപ്പ്. വർധിച്ചുവരുന്ന പകർച്ചപ്പനി പശ്ചാത്തലത്തിൽ, ആശുപത്രിയിലെ തിരക്ക് ഏറിയ വിഭാഗങ്ങളിൽ നിന്നുള്ള രോഗികളെ പുലയനാർകോട്ട
ആശുപത്രിയിലേക്ക് മാറ്റി ചികിത്സ ലഭ്യമാക്കാനാണ് തീരുമാനം. ആരോഗ്യ മന്ത്രി കെ മുരളീധരൻ അധ്യക്ഷത വഹിച്ച ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടത്.
ആരോഗ്യവകുപ്പ്, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും ജില്ലയിലെ വിവിധ ആശുപത്രി മേധാവികളും യോഗത്തിൽ പങ്കെടുത്തു. പുലയനാർകോട്ട
ആശുപത്രിയിൽ ഏകദേശം 500 ഓളം കിടക്കകൾ ഇതിനകം സജ്ജീകരിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. മെഡിക്കൽ കോളജിലെ അമിത സമ്മർദം കുറയ്ക്കുന്നതിലൂടെ രോഗികൾക്ക് മെച്ചപ്പെട്ട
ചികിത്സ ഉറപ്പാക്കുകയാണ് ഈ നടപടിയുടെ ലക്ഷ്യം. പകർച്ചപ്പനി വ്യാപനം ശക്തമായ സാഹചര്യത്തിൽ ചികിത്സാ സൗകര്യങ്ങൾ വിപുലപ്പെടുത്തുന്നതിനും രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനും ജാഗ്രത പാലിക്കണമെന്നും യോഗത്തിൽ നിർദ്ദേശം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

