വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സ്വീകരിച്ച നിലപാടുകൾ രാഹുൽ ഗാന്ധിയുടെ മുഖത്തേറ്റ അടിയാണെന്ന് രാജ്യസഭാ എംപി ജോൺ ബ്രിട്ടാസ് ആരോപിച്ചു. സംസ്ഥാനത്തെ വകുപ്പുകൾ വിഭജിച്ച വേളയിൽ, വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട
നിർണായകമായ മൂന്ന് വകുപ്പുകൾ ബോധപൂർവം വി ഡി സതീശൻ കൈപ്പിടിയിൽ ഒതുക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതൊരു ആസൂത്രിതമായ നീക്കമാണെന്ന് വിശേഷിപ്പിച്ച ജോൺ ബ്രിട്ടാസ്, വിഴിഞ്ഞവും അദാനി ഗ്രൂപ്പും തമ്മിലുള്ള വിഷയത്തിൽ ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പമുണ്ടെന്ന ധാരണ തെറ്റാണെന്നും കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പ് കാലഘട്ടത്തിൽ പോലും, അധികാരത്തിൽ എത്തിയാൽ അദാനിക്ക് വേണ്ടി എങ്ങനെ കൊള്ള നടത്താമെന്നതിനെക്കുറിച്ചുള്ള ഗൂഢാലോചനയാണ് അരങ്ങേറിയതെന്ന് അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നതിന് മുൻപ് തന്നെ ഇത്തരം നീക്കങ്ങൾ നടന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

