കണ്ണൂർ ജില്ലയിലെ പിണറായിയിലുള്ള പ്രതിപക്ഷ നേതാവിന്റെ വസതിയിൽ ഇന്ന് രാവിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സംഘം പരിശോധന നടത്തി. രാവിലെ പത്തരയോടെ രണ്ട് ഇ.ഡി ഉദ്യോഗസ്ഥരാണ് സ്ഥലത്തെത്തിയത്.
പാതിരിയാട് വില്ലേജ് ഓഫിസറെയും കൂടെക്കൂട്ടിയായിരുന്നു ഉദ്യോഗസ്ഥരുടെ സന്ദർശനം. വസതിക്ക് മുൻപിലുള്ള സ്ഥലത്തിന്റെ ചിത്രങ്ങൾ പകർത്തിയ ശേഷം സംഘം മടങ്ങി.
തുടർന്ന് ഇ.ഡി സംഘം പിണറായി വില്ലേജിലെ എടക്കടവ് പ്രദേശത്തേക്ക് നീങ്ങി. പ്രതിപക്ഷ നേതാവിന്റെ മകൾ വീണയുടെ ഉടമസ്ഥതയിലുള്ള ഭൂമിയാണ് ഈ പ്രദേശത്തുള്ളത്.
വില്ലേജ് ഓഫിസർ കാണിച്ചുകൊടുത്ത ഈ സ്ഥലത്തിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും പകർത്തിയ ശേഷമാണ് ഉദ്യോഗസ്ഥർ തിരികെ പോയത്. ഈ പരിശോധനയുടെ ഉദ്ദേശ്യത്തെക്കുറിച്ചോ നടപടികളെക്കുറിച്ചോ ഉള്ള ഔദ്യോഗിക വിശദീകരണങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

