അറ്റ്ലാന്റയിൽ നടന്ന ലോകകപ്പ് പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ഈജിപ്തിനെതിരെ അർജന്റീനയ്ക്ക് ഉജ്ജ്വല വിജയം. രണ്ട് ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷം അവിശ്വസനീയമായ തിരിച്ചുവരവ് നടത്തിയ അർജന്റീന ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് വിജയം സ്വന്തമാക്കിയത്.
ഇതോടെ ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിലേക്ക് അർജന്റീന യോഗ്യത നേടി. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഈജിപ്ത് അർജന്റീനയെ ഞെട്ടിച്ചു.
പതിനഞ്ചാം മിനിറ്റിൽ യാസർ ഇബ്രാഹിം നേടിയ ഗോളിലൂടെ ഈജിപ്ത് മുന്നിലെത്തി. ഇരുപത്തിയൊന്നാം മിനിറ്റിൽ അർജന്റീനയ്ക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചെങ്കിലും, മെസി എടുത്ത കിക്ക് ഈജിപ്ഷ്യൻ ഗോൾകീപ്പർ മൊസ്ത ഷൊബൈർ തട്ടിയകറ്റിയത് അർജന്റീനയ്ക്ക് തിരിച്ചടിയായി.
പിന്നീട് സീക്കോയിലൂടെ ഈജിപ്ത് ലീഡ് രണ്ടാക്കി ഉയർത്തിയതോടെ മത്സരം കടുപ്പമായി. മത്സരത്തിലുടനീളം പന്തടക്കത്തിലും ആക്രമണത്തിലും മേധാവിത്വം പുലർത്തിയത് അർജന്റീനയായിരുന്നു.
53 ശതമാനം ബോൾ പൊസഷനും ഏഴ് ഷോട്ട് ഓൺ ടാർഗറ്റുകളും ആദ്യ പകുതിയിൽ തന്നെ അർജന്റീന സ്വന്തമാക്കിയിരുന്നു. എന്നാൽ മെസിയുടെ ലോങ്ങ് ഫ്രീകിക്ക് ക്രോസ് ബാറിൽ തട്ടിയതും, മാക് അലിസ്റ്റർ നൽകിയ ഹെഡർ ഗോൾകീപ്പർ തടഞ്ഞതും ടീമിന് തിരിച്ചടിയായി.
എഴുപതാം മിനിറ്റിൽ ക്രിസ്ത്യൻ റൊമേരോയിലൂടെ അർജന്റീന ആദ്യ ഗോൾ മടക്കി. എൺപത്തിമൂന്നാം മിനിറ്റിൽ മെസി നേടിയ ഗോളിലൂടെ അർജന്റീന സമനില പിടിച്ചു.
മത്സരം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ, ലൗത്താരോ മാർട്ടിനെസിന്റെ മികച്ച ക്രോസിൽ നിന്ന് എൻസോ ഫെർണാണ്ടസ് അർജന്റീനയ്ക്കായി വിജയ ഗോൾ തൊടുത്തു. ഈ മൂന്ന് ഗോളുകളിലും ലൗത്താരോ മാർട്ടിനെസിന്റെ നിർണ്ണായക ഇടപെടലുകൾ ഉണ്ടായിരുന്നു.
കൊളംബിയ- സ്വിറ്റ്സർലാൻഡ് മത്സരത്തിൽ വിജയിക്കുന്നവരാകും ക്വാർട്ടറിൽ അർജന്റീനയുടെ എതിരാളികൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

