അറബിക്കടലിന്റെ ആഴങ്ങളിൽ നിന്ന് പുതിയൊരു മത്സ്യ ഇനത്തെ കണ്ടെത്തിയിരിക്കുകയാണ് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). ലക്ഷദ്വീപിന്റെ കിഴക്കൻ മേഖലയിൽ സമുദ്രനിരപ്പിൽ നിന്ന് 350 മുതൽ 500 മീറ്റർ വരെ ആഴമുള്ള ഭാഗത്താണ് ഈ മത്സ്യങ്ങളെ കണ്ടെത്തിയത്.
ഗവേഷണ ആവശ്യങ്ങൾക്കായി കൊല്ലം ശക്തികുളങ്ങര ഹാർബറിലെത്തിയ ട്രോളിങ് ബോട്ടുകളിൽ നിന്നാണ് ശാസ്ത്രജ്ഞർക്ക് ആറ് മത്സ്യങ്ങളെ ലഭ്യമായത്. ‘ഇന്ത്യൻ ഡോറി’ എന്ന് പൊതുവായി അറിയപ്പെടുന്ന ഈ മത്സ്യത്തിന് ‘സിറ്റോപ്സിസ് ഇൻഡിക്ക’ എന്നാണ് ശാസ്ത്രീയമായി നാമകരണം ചെയ്തിരിക്കുന്നത്.
സിഎംഎഫ്ആർഐയിലെ ഡോ. ആർ.
രതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ സുപ്രധാന കണ്ടെത്തലിന് പിന്നിൽ പ്രവർത്തിച്ചത്. ഇന്ത്യൻ മഹാസമുദ്രത്തിൽ മുൻപ് കാണപ്പെട്ടിരുന്ന മത്സ്യങ്ങൾ അറ്റ്ലാന്റിക് സമുദ്രത്തിൽ കണ്ടുവരുന്ന ‘സിറ്റോപ്സിസ് റോസിയ’ എന്ന വർഗത്തിൽപ്പെട്ടതാണെന്നായിരുന്നു പ്രാഥമിക നിഗമനം.
എന്നാൽ, വിപുലമായ പഠനങ്ങളിലൂടെയും ജനിതക പരിശോധനകളിലൂടെയും ഇവ വ്യത്യസ്തമായ ഒരു വിഭാഗമാണെന്ന് ശാസ്ത്രസംഘം സ്ഥിരീകരിച്ചു. സമുദ്രജൈവ വൈവിധ്യത്തെക്കുറിച്ചുള്ള പഠനങ്ങളിൽ വലിയ മുന്നേറ്റമാണ് ഈ കണ്ടെത്തൽ നൽകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

