തുരുത്തിപ്പുറം സ്വദേശിയുടെ വീട്ടിൽ ജോലി ചെയ്തിരുന്ന ഹോംനഴ്സിനെ സ്വർണ്ണമാല മോഷ്ടിച്ച കേസിൽ പുത്തൻവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട
പെരിങ്ങാര വലിയപറമ്പിൽ വീട്ടിൽ സരസമ്മ (63) ആണ് പിടിയിലായത്. വ്യാഴാഴ്ചയായിരുന്നു സംഭവം നടന്നത്.
വീട്ടിലെ പ്രായമായ വ്യക്തിയുടെ കഴുത്തിൽ അണിഞ്ഞിരുന്ന നാല് ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണമാലയാണ് പ്രതി മോഷ്ടിച്ചത്. മോഷണത്തിന് ശേഷം തെളിവുകൾ നശിപ്പിക്കാനെന്നോണം മാല ബാത്ത്റൂമിലെ ഫ്ലഷ് ടാങ്കിനുള്ളിൽ ഒളിപ്പിക്കുകയായിരുന്നു.
പിന്നീട് നടത്തിയ വിശദമായ പരിശോധനയിൽ പൊലീസ് മാല കണ്ടെടുത്തു. പ്രതിയായ സരസമ്മ തിരുവല്ല പൊലീസ് സ്റ്റേഷനിൽ നിലവിൽ മറ്റൊരു കേസിലെ കൂടി പ്രതിയാണെന്ന് അധികൃതർ വ്യക്തമാക്കി.
എസ്.ഐ വിക്കി ജോസഫ്, സീനിയർ സി.പി.ഒമാരായ പ്രദീഷ്, സനിൽ, സി.പി.ഒമാരായ സ്വാതി, വിനീഷ്, ജിംസൻ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

