ദോഹയിൽ അരങ്ങേറുന്ന ഫിഫ ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ചരിത്ര നേട്ടവുമായി ഈജിപ്ത്. ആദ്യമായാണ് ഈജിപ്ത് ടീം ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് പ്രവേശിക്കുന്നത്.
വാശിയേറിയ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയാണ് ഈജിപ്ത് തങ്ങളുടെ സ്വപ്നതുല്യമായ മുന്നേറ്റം നടത്തിയത്. മത്സരത്തിന്റെ നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും 1-1 എന്ന നിലയിൽ തുല്യത പാലിച്ചതോടെ കളി പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു.
കളിയുടെ 13-ാം മിനിറ്റിൽ ഇമാം അഷൗർ നേടിയ ഗോളിലൂടെ ഈജിപ്ത് മത്സരത്തിൽ ലീഡ് നേടി. എന്നാൽ രണ്ടാം പകുതിയിൽ, 55-ാം മിനിറ്റിൽ മുഹമ്മദ് ഹാനിയുടെ വകയായുള്ള സെൽഫ് ഗോൾ ഈജിപ്റ്റിന് തിരിച്ചടിയായി മാറി.
തുടർന്ന് ഇരുഭാഗത്തും ഗോളുകൾ പിറക്കാതെ വന്നതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് മാറി. പെനാൽറ്റി ഷൂട്ടൗട്ടിൽ മികച്ച പ്രകടനമാണ് ഈജിപ്ത് കാഴ്ചവെച്ചത്.
ലഭിച്ച നാല് കിക്കുകളും ഗോളാക്കി മാറ്റിയ അവർ 4-2 എന്ന സ്കോറിനാണ് വിജയം ഉറപ്പിച്ചത്. മറുഭാഗത്ത് ഓസ്ട്രേലിയൻ താരങ്ങൾക്ക് പിഴച്ചു.
പതിനെട്ടുകാരനായ ലൂക്കാസ് ഹെറിംഗ്ടൺ, പരിചയസമ്പന്നനായ പ്രതിരോധതാരം ഹാരി സൂട്ടർ എന്നിവർക്ക് പെനാൽറ്റി ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചില്ല. ഇത് ഓസ്ട്രേലിയക്ക് കനത്ത തിരിച്ചടിയായി.
ഫുട്ബോൾ ഇതിഹാസം മുഹമ്മദ് സലായുടെ നേതൃത്വത്തിലുള്ള ഈജിപ്ഷ്യൻ സംഘത്തിന് ഇതൊരു അവിസ്മരണീയ രാത്രിയാണ്. രാജ്യത്തിന്റെ ഫുട്ബോൾ ചരിത്രത്തിൽ തങ്കലിപികളാൽ എഴുതപ്പെടേണ്ട
നേട്ടമാണിത്. ലോകകപ്പ് കിരീടം എന്ന വലിയ ലക്ഷ്യവുമായി മുന്നേറുന്ന ഈജിപ്ത്, പ്രീ ക്വാർട്ടറിൽ അർജന്റീന – കേപ് വെർദെ മത്സരത്തിലെ വിജയികളെ നേരിടും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

