മംഗളൂരു ബൈക്കംപാടി സൂറത്ത്കല്ലിൽ സ്വർണ്ണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി സ്വർണ്ണാഭരണങ്ങൾ കവർന്ന സംഭവത്തിൽ മൂന്നുപേർ അറസ്റ്റിലായി. കണ്ണൂർ സ്വദേശി നിമിൽ, മടിക്കേരി സ്വദേശികളായ ഇർഷാദ്, മുസ്തഫ എന്നിവരാണ് പോലീസ് പിടിയിലായത്.
15 പ്രതികളുള്ള ഈ കേസിൽ അന്വേഷണം ഊർജ്ജിതമായി തുടരുകയാണ്. മഹാരാഷ്ട്ര സ്വദേശിയായ വികാസ് എന്ന വ്യാപാരിയാണ് കൊള്ളയ്ക്ക് ഇരയായത്.
പയ്യന്നൂരിൽ സ്വർണ്ണക്കട നടത്തുന്ന ഇദ്ദേഹം മഹാരാഷ്ട്രയിലെ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം ഭാര്യക്കും മകനുമൊപ്പം മടങ്ങവേയാണ് ആക്രമിക്കപ്പെട്ടത്.
രണ്ട് ഇന്നോവ കാറുകളിലും കർണാടക രജിസ്ട്രേഷനിലുള്ള ഒരു സ്വിഫ്റ്റ് കാറിലുമായി എത്തിയ ഏഴംഗ സംഘം വികാസിന്റെ വാഹനം തടയുകയായിരുന്നു. തുടർന്ന് ഭാര്യയെയും മകനെയും ഇറക്കിവിട്ട
ശേഷം വികാസിനെയും കാറുമായി സംഘം കടന്നുകളഞ്ഞു. പിന്നീട് ആളൊഴിഞ്ഞ സ്ഥലത്ത് വ്യാപാരിയെ ഇറക്കിവിട്ട
ശേഷം 180 ഗ്രാം സ്വർണ്ണവുമായി പ്രതികൾ രക്ഷപ്പെടുകയായിരുന്നു. ഏകദേശം 35 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണമാണ് കവർന്നത്.
ആഭരണ നിർമ്മാണത്തിനായി കൊണ്ടുവന്ന സ്വർണ്ണമാണ് നഷ്ടമായതെന്ന് വികാസ് പനമ്പൂർ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പനമ്പൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണത്തിനായി നാല് പ്രത്യേക സംഘങ്ങളെ നിയോഗിക്കുകയും ചെയ്തു.
കവർച്ചയിൽ ഉൾപ്പെട്ട വാഹനങ്ങളിൽ ചിലതിന് കേരള രജിസ്ട്രേഷൻ ഉള്ളതിനാൽ സംഭവത്തിന് കേരളവുമായി ബന്ധമുണ്ടെന്ന നിഗമനത്തിലാണ് പോലീസ്.
മംഗളൂരുവിനും കേരള അതിർത്തിക്കും ഇടയിലുള്ള സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പോലീസ് നിലവിൽ പരിശോധന നടത്തിവരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

