സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച സമഗ്രമായ ധവളപത്രം ഇന്ന് നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കും. ധനകാര്യ മേഖലയിലെ പ്രതിസന്ധികൾക്ക് പരിഹാരമാർഗങ്ങൾ നിർദേശിക്കുന്നതിനായി മുൻ കാബിനറ്റ് സെക്രട്ടറി കെ.
എം. ചന്ദ്രശേഖർ അധ്യക്ഷനായ വിദഗ്ധ സമിതിയാണ് ഈ രേഖ തയ്യാറാക്കിയത്.
രാവിലെ എട്ട് മണിക്ക് ചേരുന്ന സംസ്ഥാന മന്ത്രിസഭാ യോഗം ധവളപത്രത്തിന് അന്തിമ അംഗീകാരം നൽകും. സിഡിഎസ് ഡയറക്ടർ ഡി.
വീരമണി, മുൻ സിഡിഎസ് ഡയറക്ടർ ഡി. നാരായണ എന്നിവർ സമിതിയിലെ അംഗങ്ങളാണ്.
ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ. ആർ.
ജ്യോതിലാൽ സമിതിയുടെ കൺവീനറായി പ്രവർത്തിക്കുന്നു. അധികാരത്തിലേറിയാൽ ധവളപത്രം പുറത്തിറക്കുമെന്ന യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ ഭാഗമായാണ് സർക്കാർ നടപടി.
മുഖ്യമന്ത്രി വി. ഡി.
സതീശൻ നേരത്തെ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ പത്ത് വർഷത്തെ സർക്കാരിന്റെ വരവ്-ചെലവ് കണക്കുകൾ, നികുതി പിരിവിലെ പോരായ്മകൾ, വരുമാനച്ചോർച്ച എന്നിവ സംബന്ധിച്ച വിശദമായ പഠനം ധവളപത്രത്തിലുണ്ട്.
കേന്ദ്ര സർക്കാർ പദ്ധതികൾക്കായി അനുവദിച്ച ഫണ്ടുകളുടെ വിനിയോഗം, ധനകാര്യ മാനേജ്മെന്റിലെ വീഴ്ചകൾ എന്നിവയും റിപ്പോർട്ടിൽ പരാമർശിക്കുന്നു. അതേസമയം, ധവളപത്രം സംബന്ധിച്ച വിഷയത്തിൽ നിയമസഭയിൽ രൂക്ഷമായ വാഗ്വാദം നടന്നു.
വിലക്കയറ്റത്തെക്കുറിച്ചുള്ള അടിയന്തര പ്രമേയ ചർച്ചയ്ക്കിടെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നടത്തിയ പ്രതികരണം ശ്രദ്ധേയമായി. “ധവളപത്രം വരുന്നുണ്ടെന്ന് പറഞ്ഞു, അത് വരുമ്പോൾ നമുക്ക് കാണാം.
ധവളപത്രമെന്ന് ഉമ്മാക്കി കാണിച്ച് ഞങ്ങളുടെ വായ അടപ്പിക്കാൻ ശ്രമിക്കരുത്” എന്ന് പിണറായി വിജയൻ സഭയിൽ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

