അസമിലെ ബിശ്വനാഥ് ജില്ലയിൽ 15 വയസ്സുകാരിയെ ഓടുന്ന കാറിൽ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രദേശവാസികളുടെ സമയോചിതമായ ഇടപെടലിനെത്തുടർന്നാണ് പെൺകുട്ടിയെ അതിക്രമങ്ങളിൽ നിന്ന് രക്ഷപ്പെടുത്താനായത്.
സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട വാഹനം നാട്ടുകാർ തടഞ്ഞുനിർത്തുകയായിരുന്നു.
പരിശോധനയിൽ പെൺകുട്ടിയെ അർധനഗ്നയായ നിലയിൽ കണ്ടെത്തുകയായിരുന്നു. ഭക്ഷണം വാഗ്ദാനം ചെയ്ത് കാറിൽ കയറ്റിയ പ്രതികൾ, അതിനുശേഷം പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്.
ഒന്നിലേറെ പുരുഷന്മാർ പലതവണ തന്നെ പീഡിപ്പിച്ചതായി പെൺകുട്ടി മൊഴി നൽകി. സംഭവത്തിൽ അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്.
കേസിൽ പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനം കസ്റ്റഡിയിലെടുത്തതായി ബിശ്വനാഥ് അഡീഷനൽ പൊലീസ് സൂപ്രണ്ട് ദീപ്തി മാലി അറിയിച്ചു. പ്രതികൾക്കെതിരെ പോക്സോ നിയമത്തിന് പുറമെ തട്ടിക്കൊണ്ടുപോകൽ, കൂട്ടബലാത്സംഗം തുടങ്ങിയ ഗുരുതരമായ വകുപ്പുകൾ ചുമത്തി കേസെടുത്ത് അന്വേഷണം പുരോഗമിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

