താഷ്കന്റ്: ഉസ്ബെക്കിസ്ഥാന്റെ പരമോന്നത ഔദ്യോഗിക ബഹുമതിയായ ‘ഓർഡർ ഓഫ് ഓലേ ദരാജലീ ദൂസ്ത്ലീക്’ പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. ഇന്ത്യയും ഉസ്ബെക്കിസ്ഥാനും തമ്മിലുള്ള ആഴമേറിയ ബന്ധത്തിനുള്ള അംഗീകാരമായാണ് ഈ പുരസ്കാരം നൽകിയിരിക്കുന്നത്.
ഉസ്ബെക്കിസ്ഥാൻ പ്രസിഡന്റ് ഷൗക്കത്ത് മിർസിയോയേവ് ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പുരസ്കാരം സമ്മാനിച്ചത്. ഈ വലിയ അംഗീകാരത്തിന് തന്റെ സഹോദരനായ മിർസിയോയേവിന് നന്ദി പറയുന്നതായി പ്രധാനമന്ത്രി വ്യക്തമാക്കി.
ഗ്ലോബൽ സൗത്തിന്റെയും മാനവരാശിയുടെയും സമഗ്രമായ ക്ഷേമത്തിനായി ഇന്ത്യയും ഉസ്ബെക്കിസ്ഥാനും ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “എന്റെ സുഹൃത്തും ഉസ്ബെക്കിസ്ഥാനിലെ സാമ്പത്തിക വിപ്ലവത്തിന്റെ പിതാവുമായ മിർസിയോയേവ്, വികസനത്തിൽ പുതിയ ഉയരങ്ങൾ തീർത്ത് മേഖലയ്ക്കാകെ മാതൃകയാവുകയാണ്.
ഈ രണ്ടു ദിവസത്തെ സന്ദർശനം എന്നും ഓർത്തിരിക്കും” എന്ന് പ്രധാനമന്ത്രി പറഞ്ഞു. ദ്വിദിന സന്ദർശനത്തിനായി ശനിയാഴ്ച രാത്രി ഉസ്ബെക്കിസ്ഥാനിലെത്തിയ നരേന്ദ്ര മോദിക്ക് അത്യന്തം ഊഷ്മളമായ വരവേൽപ്പാണ് ലഭിച്ചത്.
പ്രസിഡന്റ് മിർസിയോയേവ് നേരിട്ടെത്തിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള നിർണായക മാർഗങ്ങളെക്കുറിച്ച് ഉന്നതതല സംഘം ചർച്ചകൾ നടത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

