അടൂരിൽ നിയന്ത്രണം തെറ്റിയ കാർ ലോറിയിലേക്ക് ഇടിച്ചുകയറി; 2 പേരുടെ നില ഗുരുതരം: ഇടിയുടെ ആഘാതത്തിൽ ലോറി മറിഞ്ഞു
പത്തനംതിട്ട ∙ അടൂര്‍ ബൈപ്പാസിൽ കാറും ലോറിയും കൂട്ടിയിടിച്ച് നാലു യുവാക്കള്‍ക്ക് പരുക്ക്.
ഇന്ന് പുലര്‍ച്ചെയോടെ ആയിരുന്നു അപകടം. കാറിലുണ്ടായിരുന്ന പന്തളം സ്വദേശികളായ സബിൻ, വിഷ്ണു, ആദർശ്, സൂരജ് എന്നിവർക്കാണ് പരുക്കേറ്റത്.
വിഷ്ണു, ആദര്‍ശ് എന്നിവരുടെ ആരോഗ്യനില അതീവ ഗുരുതരമാണ്. ലോറി ഡ്രൈവര്‍ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
Also Read
കാര്‍ അമിതവേഗത്തിൽ തെറ്റായ ദിശയിൽനിന്ന് വന്ന് ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ലോറി മറിഞ്ഞു.
കാര്‍ പൂര്‍ണമായും തകര്‍ന്നു. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തി പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

